വ്യത്യസ്തങ്ങളായ പരിപാടികളോടെ ഗാന്ധിജയന്തി ദിനം ആഘോഷിച്ച് തിരുവല്ല മാർത്തോമ കോളജ്
Mail This Article
തിരുവല്ല മാർത്തോമ കോളജ് എൻസിസി യൂണിറ്റിന്റെ നേത്യത്വത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളോടെ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി തിരുവല്ല റെയിൽവേ സ്റ്റേഷനും, പരിസരവും വൃത്തിയാക്കുകയും, ഉദ്യാനം നിർമിക്കുകയും ചെയ്തു. പരിപാടി തിരുവല്ല റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് തിരുവല്ല തോലശ്ശേരിയിലെ ബദനി ജീവൻ ജ്യോതി ഹോം ഫോർ ഓൾഡ് ഏജ്‌ഡ് മെൻ സന്ദർശിക്കുകയും അന്തേവാസികളുമായി സമയം ചിലവിടുകയും ചെയ്തു. തിരുവല്ല മാർത്തോമാ കോളജ് എൻസിസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശപ്പ് രഹിത തിരുവല്ല പദ്ധതിയുടെ ഭാഗമായി ബദനി ജീവൻ ജ്യോതിക്ക് ഒരു മാസത്തേക്കുള്ള പലവ്യഞ്ജന സാധനങ്ങൾ അടക്കം കൈമാറി. ബഥനി ജീവൻ ജ്യോതി ഡയറക്ടർ ഫാദർ മൈക്കിൾ രാജ് വാഴവിളയിൽ സാധനങ്ങൾ എൻസിസി കേയർടേക്കർ ഡോ. റീനമോൾ ജിയിൽ നിന്നു ഏറ്റുവാങ്ങി. സീനിയർ അണ്ടർ ഓഫീസർ ശ്രുതി എസ്, ഗോഡ്‌ലി ബെന്നി, മിഥുൻ ഈപ്പൻ, ഹാരിഷ് എച്ച്.നായർ, ഭരത്ത് രാജ്, ദിവ്യ, അജിത്ത്, അരവിന്ദൻ, ആര്യ എന്നിവർ പ്രസംഗിച്ചു.