ലളിതം സുന്ദരം; പേസ്റ്റൽ ഗ്രീൻ ലെഹങ്കയിൽ ഇഷ അംബാനി
Mail This Article
സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ പേസ്റ്റൽ ഗ്രീൻ ലെഹങ്കയിൽ തിളങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. സഹോദരൻ അനന്തിന്റെ വിവാഹനിശ്ചയ ആഘോഷത്തിന്റെ അവസാനഘട്ടത്തിലാണ് ഇഷ ഈ ലെഹങ്ക ധരിച്ചത്.
എംബ്രോയ്ഡറിയും പല നിറത്തിലുള്ള ഫ്ലോറൽ ഡിസൈനുകളുമാണ് ഈ ലെഹങ്കയെ മനോഹരമാക്കുന്നത്. അരയിൽ ഗോൾഡൻ എംബ്രോയ്ഡറിയും സീക്വിനുകളുണ്ട്. ലളിതമാണെങ്കിലും ആആദ്യ കാഴ്ചയിൽ തന്നെ ശ്രദ്ധ നേടും. ഫ്ലോറൽ ഡീറ്റൈലിങ്ങുള്ള വി ഷെയ്പ്പ് നെക്‌ലൈൻ, ഷീർ സ്ലീവ് എന്നിവയും ബ്ലൗസിനെ ആകർഷകമാക്കുന്നു.
ദുപ്പട്ട ഒഴിവാക്കിയാണ് സ്റ്റൈലിങ്. പേൾ ചോക്കർ, കമ്മൽ, മോതിരം എന്നിവ വസ്ത്രത്തിനോട് ചേർന്നു നിൽക്കുന്ന രീതിയിൽ ആക്സസറൈസ് ചെയ്തിരിക്കുന്നു. മിനിമൽ മേക്കപ് ആണ് പിന്തുടർന്നിരിക്കുന്നത്.
വിവാഹനിശ്ചയത്തിന് ഗോൾഡൻ ലെഹങ്കയായിരുന്നു ഇഷ് ധരിച്ചത്. അബു ജാനി സന്ദീപ് കോസ്‌ലയാണ് ഇത് ഡിസൈൻ ചെയ്തത്. പാരമ്പര്യ പ്രൗഢി നിറയുന്നതായിരുന്നു ഈ ലെഹങ്ക. ഇതും ഫാഷനിസ്റ്റകളുടെ അഭിനന്ദനം നേടിയെടുത്തു.
Content Summary: Isha Ambani in a Light Green Lehenga at Anant Ambani-Radhika Merchant Engagement Day