ADVERTISEMENT

ഓസ്കർ വേദിയിൽ തിളങ്ങി ദീപിക പദുകോൺ. കറുത്ത നിറത്തിലുള്ള വെൽവെറ്റ് ഗൗൺ അണിഞ്ഞാണ് താരം ഓസ്കർ വേദിയിലെത്തിയത്. ഇന്ത്യയുടെ അഭിമാനമായ ‘നാട്ടു നാട്ടു’ എന്ന ഗാനം ഓസ്കർ വേദിയിൽ അവതരിപ്പിച്ചപ്പോഴാണ് അവതാരകയായി ദീപിക എത്തിയത്. ഗാനത്തെ പരിചയപ്പെടുത്താൻ വേദിയിലെത്തിയ ദീപിക സെൻസേഷണൽ ഗാനം എന്നാണ് ‘നാട്ടു നാട്ടുവിനെ’ വിശേഷിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് ദീപികയുടെ വാക്കുകൾ സദസ്സ് ഏറ്റെടുത്തത്.  

 

തന്റെ സ്റ്റൈൽ കൊണ്ടും ദീപിക ഓസ്കർ വേദിയിൽ കയ്യടി നേടി. കറുപ്പ് നിറത്തിലുള്ള ഗൗണിൽ അതി മനോഹരിയായിരുന്നു താരം. ഓഫ് ഷോൾഡർ ഗൗൺ ദീപികയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി. 

 

ഡയമണ്ട് നെക്ലേസും മോതിരവും ബ്രെയ്സ്‍ലെറ്റുമാണ് ആക്സസറീസ്. കണ്ണിന് ഹൈലൈറ്റ് നൽകിയുള്ള മേക്കപ്പും ന്യൂഡ് ലിപ്സ്റ്റിക്കും ദീപികയെ സ്റ്റൈലിഷാക്കി. 

 

Content Summary: Deepika Stunning look in Oscar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com