ADVERTISEMENT

മണിപ്പൂരിലെ ഇംഫാൽ ഇൻഡോർ സ്റ്റേഡിയത്തിൽ മിസ് ഇന്ത്യ 2023ൽ സൗന്ദര്യ റാണിയെ പ്രഖ്യാപിക്കുമ്പോൾ ആ പത്തൊൻപതു വയസ്സുകാരിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമുണ്ടായിരുന്നു. രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നന്ദിനി ഗുപ്ത തന്റെ പത്താം വയസ്സു മുതൽ കണ്ട സ്വപ്നമാണ് ആ വേദിയിൽ സഫലമായത്. ലാലാ ലജ്പത് റായി കോളജിലെ ബിസിനസ് മാനേജ്മെന്റ് ബിരുദവിദ്യാർഥിയാണ് നന്ദിനി. 

മനുഷ്യത്വത്തിന് വേണ്ടി എല്ലാം ധാനം ചെയ്യുന്ന രത്തൻ ടാറ്റയാണ് നന്ദിനിയുടെ പ്രചോദനം. ദശലക്ഷക്കണക്കിന് ആളുകൾ സ്നേഹിക്കുന്ന ആ വ്യക്തിയാണ് പത്തൊൻപതുകാരിയെ ഏറ്റവും സ്വാധീനിച്ച വ്യക്തി. വളരെ ചെറുപ്പത്തിൽ തന്നെ ദേശീയ കിരീടം നേടിയ 2000ലെ ലോകസുന്ദരി പ്രിയങ്ക ചോപ്രയും തന്റെ വിജയത്തിൽ പങ്കാളിയാണെന്ന് നന്ദിനി. 'ദേശീയ അന്തർദേശീയ തലത്തിൽ ഇന്ത്യയെ അഭിമാനം കൊള്ളിച്ച പ്രിയങ്ക ചോപ്ര എന്നെയും മറ്റുള്ളവരെയും പ്രചോദിപ്പിച്ചു' - നന്ദിനി പറയുന്നു. 

താരനിബിഢമായിരുന്നു മിസ് ഇന്ത്യ മത്സര വേദി. ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെ, കാർത്തിക് ആര്യൻ എന്നിവരുടെ പ്രകടനങ്ങൾ ഉണ്ടായിരുന്നു. ഭൂമി പട്നേക്കറും മനീഷ് പോളുമായിരുന്നു അവതാരകർ. ഡൽഹി സ്വദേശി ഷെര്യ പുംജ, മണിപ്പൂർ സ്വദേശി സ്‌ട്രെല ലുവാങ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. 

ഫെമിന 2002 ജേതാവ് നേഹാ ദൂപിയ, ബോക്സിങ് താരം സരിത ദേവി, കൊറിയോഗ്രഫർ ടെറൻസ് ലെവിസ്, സംവിധായകൻ ഹർഷവർധൻ കുൽക്കർണി, ഡിൈനർ നമ്രതാ ജോശിപുരാ എന്നിവരായിരുന്നു വിധികർത്താക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com