വ്യത്യസ്തമായ ഫാഷൻ സ്റ്റൈലുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന പ്രിയങ്ക ചോപ്രയുടെ പുത്തൻ ലുക്കിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. താരത്തിന്റെ ഏറ്റവും പുതിയ വെബ്സീരിസായ ‘സിറ്റാഡലിന്റെ’ റോമിലെ സ്പെഷ്യൽ ഷോയ്ക്കെത്തിയ ലുക്കാണ് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചത്. ഗായകനും ഭർത്താവുമായ നിക്ക് ജൊനാസിനൊപ്പമുള്ള റോമിലെ ചിത്രങ്ങൾ പ്രിയങ്ക തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Read More: ഒരു സ്വപ്നം പോലെ; അതിമനോഹരം പൂജയുടെ ഫെതർ ഗൗൺ

പച്ച ഗൗണിൽ ആരെയും മയക്കുന്ന സ്റ്റൈലിലാണ് പ്രിയങ്ക ഒരുങ്ങിയത്. ഡീപ്പ് നെക്കുള്ള ഫുൾ ലെങ്ക്ത്ത് ഗൗണാണ് തിരഞ്ഞെടുത്തത്. ഗൗണിനൊപ്പം ധരിച്ച ഫെദർസ്റ്റൈൽ ലോങ് കോട്ടാണ് ഹൈലൈറ്റ്. ഡയമണ്ട് നെക്ലേസ് മാത്രമാണ് ആക്സസറി.

ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ നിമിഷ നേരം കൊണ്ടാണ് ആരാധകരേറ്റെടുത്തത്. ‘റോമൻ ഹോളിഡേ’ എന്ന കുറിപ്പോടെയാണ് നിക് ജൊനാസിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. ഒരു ബാൽക്കണിയിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയാർദ്രമായ ചിത്രങ്ങളാണ് പങ്കുവച്ചത്. നീല ഷർട്ടിനൊപ്പം നീല ബ്ലേസറും പാന്റുമാണ് നിക്ക് ധരിച്ചത്.
റോമിൽ നിന്നുള്ള വിഡിയോ നിക്കും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. റെഡ് കാർപെറ്റിൽ പോസ് ചെയ്യുന്ന പ്രിയങ്കയുടെ വിഡിയോയാണ് പങ്കുവച്ചത്. നിക്കിനും പ്രിയങ്കയ്ക്കും ആശംസയുമായി നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.
Content Summary: Priyanka Chopra photoshoot with Nick Jonas at premiere of Citadel