മെറ്റ്​ഗാലയിൽ മെറ്റാലിക് സുന്ദരി; വ്യത്യസ്തത മുഖമുദ്രയാക്കി നടാഷ പൂനവാല

HIGHLIGHTS
  • സിൽവർ മെറ്റാലിക് ഗൗണിലെത്തിയാണ് ഇത്തവണ നടാഷ പൂനാവാല റെഡ്കാർപറ്റിൽ തിളങ്ങിയത്
  • ആഭരണങ്ങൾ ഒഴിവാക്കിയാണ് സ്റ്റൈലിങ്. നാച്യുറൽ ടോണിലുള്ള മേക്കപ്, നീട്ടിയെഴുതിയ കണ്ണുകൾ എന്നിവ അഴകേകി
natasha-poonawalla-metallic-edgy-outfit-met-gala-2023
Image Credits: Instagram/natasha.poonawalla
SHARE

സംരംഭകയും സാമൂഹ്യപ്രവർത്തകയുമായ നടാഷ പൂനാവാല ഇത് നാലാം തവണയാണ് മെറ്റ്​ഗാലയ്ക്ക് എത്തുന്നത്. കഴിഞ്ഞ തവണ സബ്യസാചിയുടെ മെറ്റാലിക് സാരിയിൽ തിളങ്ങിയ നടാഷ ഈ വർഷവും പതിവു തെറ്റിച്ചില്ല. സിൽവർ മെറ്റാലിക് ​ഗൗണിലെത്തിയാണ് ഇത്തവണ താരം റെഡ്കാർപറ്റിൽ തിളങ്ങിയത് .

natasha-poonawalla-met-gala-2023
Image Credits: Instagram/natasha.poonawalla

2019 ൽ അന്തരിച്ച വിഖ്യാത ഫാഷൻ ഡിസൈനർ കാൾ ലെ​ഗർഫീൽഡിനുള്ള ആദരമായിരുന്നു ഈ വർഷത്തെ മെറ്റ്​ഗാല തീം. കാൾ ലെ​ഗർഫീൽഡിനോളം പ്രസിദ്ധി നേടിയ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ച ചുഹപെറ്റയെ (Choupette) ആണ് നടാഷ വസ്ത്രത്തിലൂടെ ഓർമിപ്പിച്ചത്. ചെവി കൂർപ്പിച്ചിരിക്കുന്ന പൂച്ചയുടെ രൂപം ഓർമിപ്പിക്കുന്നതാണ് ​ഗൗണിന്റെ ഡിസൈൻ. 

ആഭരണങ്ങൾ ഒഴിവാക്കിയാണ് സ്റ്റൈലിങ്. നാച്യുറൽ ടോണിലുള്ള മേക്കപ്, നീട്ടിയെഴുതിയ കണ്ണുകൾ എന്നിവ അഴകേകി. എല്ലാത്തിലും മിനിമൽ പാറ്റേൺ പിന്തുടർന്നു. വസ്ത്രത്തിന് പ്രാധാന്യം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. നിറങ്ങളും ബീഡ്സും ഉൾപ്പെടുത്തി ഹെയർ സ്റ്റൈൽ ആകർഷകമാക്കി. 

​താരസുന്ദരി മലൈക അറോറ, സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര എന്നിവർ നടാഷയുടെ ലുക്കിനെ അഭിനന്ദിച്ച് രം​ഗത്തെത്തി. ഫാഷൻ ലോകത്തു നിന്നും മികച്ച അഭിപ്രായമാണ് നടാഷയ്ക്ക് ലഭിച്ചത്. 

Content Summary: Met Gala 2023: Natasha Poonawalla in Metallic Edgy Outfit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS