‘ഹലോ ഫ്രം കോവിലകത്ത് തമ്പുരാട്ടി’, സാരിയിൽ അഴകോടെ അഹാന കൃഷ്ണ, അതിമനോഹരിയെന്ന് ആരാധകർ
Mail This Article
നടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സാരിയിൽ അതിമനോഹരിയായുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. സാരിയിൽ റോയൽ ലുക്കിലാണ് അഹാന എത്തിയത്.
Read More: ‘സുബ്ബലക്ഷ്മിയായി’ എസ്തർ അനിൽ, ഏറ്റവും മികച്ച ചിത്രങ്ങളെന്ന് ആരാധകർ, വൈറലായി ഫോട്ടോഷൂട്ട്
ലാവണ്ടർ ഷേഡിലുള്ള കാഞ്ചീവരം സാരിയാണ് തിരഞ്ഞെടുത്തത്. ട്രഡീഷണൽ ലുക്കിലുള്ള ആഭരണങ്ങൾ മാച്ച് ചെയ്തു. ഹെവി ലുക്കിലുള്ള മൂക്കുത്തിയാണ് ഹൈലൈറ്റ്. പുരികത്തിന് ഹൈലൈറ്റ് ചെയ്ത് സിമ്പിൾ മേക്കപ്പാണ് ചെയ്തത്.
‘ഹലോ ഫ്രം കോവിലകത്ത് തമ്പുരാട്ടി’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.സാരിയിൽ ദേവതയെ പോലെയുണ്ടെന്നും മനോഹരിയാണെന്നുമെല്ലാമാണ് ആരാധകരുടെ കമന്റുകൾ. നേരത്തെും റോയൽ ലുക്കിൽ സാരിയിലുള്ള ചിത്രങ്ങൾ അഹാന പങ്കുവെച്ചിരുന്നു
Content Summary: Ahaana Krishna Stunning Look in Saree