‘നേക്കഡ് വസ്ത്രമണിഞ്ഞ്’ പൊതുവേദിയിൽ ഉർഫി ജാവേദ്, വിമർശനവുമായി സോഷ്യൽ മീഡിയ

uorfi-javed-wears-a-naked-dress
Image Credits: Instagram
SHARE

ബോൾഡ് ഫാഷൻ സ്റ്റൈലുകൾ കൊണ്ട് നിരന്തരം വിമർശനങ്ങൾ നേടുന്ന ഉർഫി ജാവേദിന്റെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുംബൈയിലെ ബേട്ടി ഫണ്ട് റൈസർ ഫാഷൻ ഷോയിലാണ് നഗ്ന വസ്ത്രമണിഞ്ഞ് ഉർഫി എത്തിയത്. 

ഗോൾഡൻ നിറത്തിലുള്ള ട്രാൻസ്പരന്റ് ഗൗണാണ് ഉർഫി ധരിച്ചത്. സ്ലീവ് ലെസ് ഗൗണിന് താഴെയായി ശരീരത്തിന്റെ അതേ നിറമുള്ള ഒരു ഇന്നറും ധരിച്ചു. ഇതാണ് ഇത്തവണ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ശരീരം മുഴുവനായി കാണുന്ന രീതിയിലായിരുന്നു വസ്ത്രം. 

നേർത്ത തുണിയോ, സ്കിൻ കളറോ ഉള്ള വസ്ത്രങ്ങളെയാണ് നേക്കഡ് വസ്ത്രങ്ങൾ എന്നു പറയുന്നത്. ഇവ ധരിച്ചാൽ ശരീരം വ്യക്തമായി കാണാൻ സാധിക്കും എന്നതിനാലാണ് ഈ പേര് വന്നത്. വർഷങ്ങളായുള്ള ഒരു ഫാഷൻ സ്റ്റൈലാണിത്. നേരത്തെ റിയാനയും മേഗൻ ഫോക്സുമെല്ലാം  ഇത്തരം വസ്ത്രങ്ങൾ ധരിച്ചതിന് പിന്നാലെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു

Read More: പ്രവീണിനെ പങ്കാളി തലയ്ക്കടിച്ചു, അടിവയറ്റിൽ ചവിട്ടി, ശ്വാസം മുട്ടിച്ചു; വെളിപ്പെടുത്തി 'സഹയാത്രിക'

ട്രാൻസ്പരന്റ് ഗൗണിനൊപ്പം കമ്മൽ മാത്രമാണ് ആക്സസറി. ഡാർക്ക് കളർ ലിപ്സ്റ്റിക്കും സ്മോക്കി ഐസും ഉർഫിക്ക് സെക്സി ലുക്ക് നൽകി. 

സോഷ്യൽ മീഡിയയിൽ ഉർഫിക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. എങ്ങനെയാണ് കുട്ടികളടക്കം പങ്കെടുക്കുന്ന പരിപാടിയില്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകിയതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. 

Content Summary: Uorfi Javed wears a naked dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS