ADVERTISEMENT

മുഖകാന്തി വർധിക്കാനുള്ള വഴികൾ തേടി അലയുന്നവരാണ് പലരും. കൃത്രിമ രീതികളിലൂടെ മുഖകാന്തി വർധിപ്പിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് നാടൻ മാർഗങ്ങളാണ്.

വീടുകളിൽ ലഭ്യമായതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ഒന്നാണ് തൈര്. ചർമത്തിന്റെ നിറം വർധിക്കാനും മൃദുത്വം നൽകാനും ഏറ്റവും ഉത്തമമാണ് തൈര്. ഇതിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ചർമത്തിന്റെ  നിറം വർധിപ്പിക്കുന്നത്. എളുപ്പത്തിൽ ചർമത്തിലേക്കിറങ്ങി സ്വാഭാവിക തിളക്കവും ഈർപ്പവും നിലനിർത്താനുള്ള കഴിവ് തൈരിനുണ്ട്. ചർമത്തിൽ ചുളിവുകൾ വീഴാതെ സംരക്ഷണമൊരുക്കുകയും ചെയ്യുന്നു. 

നിത്യവും കുളിക്കുന്നതിനു മുൻപ് തൈര് മുഖത്ത് പുരട്ടക. ഉണങ്ങുമ്പോൾ കഴുകി കളയുക. തൈരിൽ പയറുപൊടിയും മഞ്ഞളും ചേർത്ത മിശ്രിതം ഫേസ്‌പാക്ക് ആയി ആഴ്ചയിൽ രണ്ടുമൂന്ന് തവണ പുരട്ടുന്നത് മുഖകാന്തി വർധിപ്പിക്കും. തൈരില്‍ അടങ്ങിയിരിക്കുന്ന സിങ്ക് കോശവളര്‍ച്ചയ്ക്കു നല്ലതാണ്. എണ്ണമയമുള്ള ചർമമുള്ളവർ തൈരിനോടൊപ്പം ഓട്സോ കടലമാവോ ചേർത്ത് പുരട്ടുന്നതാണ് നല്ലത്.

മുഖക്കുരു പോലുള്ള പ്രശ്നങ്ങളുള്ളവർ തൈരിൽ‌, കറ്റാർവാഴ നീര് കലർത്തി മുഖത്തു പുരട്ടി 30 മിനിറ്റ് കഴിയുമ്പോൾ കഴുകിക്കളയുക. തൈര് സെബം ഉത്പാദിപ്പിക്കുന്നത് നിയന്ത്രിക്കും. കറ്റാർവാഴനീര് ബ്ലീച്ചിങ് ഗുണം നൽകും. അല്‍പം കസ്തൂരി മഞ്ഞൾ തൈരിൽ കുഴച്ച് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കും. ചർമം മൃദുവാകാൻ ഉരുളക്കിഴങ്ങു അരച്ച് തൈരിൽ ചേർത്ത് പുരട്ടാം. മുഖത്തുണ്ടാവുന്ന കറുത്തപാടുകൾ നീങ്ങാൻ പുളിച്ച തൈര് പുരട്ടുന്നതു നല്ലതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com