ADVERTISEMENT

സൺഗ്ലാസും ഫ്ലോറൽ ഔട്ട്‌ഫിറ്റുകളും വാർഡ്റോബിൽ നിന്നു പുറത്തെടുക്കുന്ന കാലം ! വേനൽക്കാലമെന്നാൽ യാത്രകളും പാർട്ടികളും ഉൾപ്പെടുന്ന ആഘോഷക്കാലം കൂടിയാണ്. അതുകൊണ്ടുതന്നെ മേക്കപ് ട്രെൻഡിലും ഒരു കണ്ണുവയ്ക്കണം. 

സൗന്ദര്യ രംഗത്ത് ഏറെ ശ്രദ്ധനേടുകയാണ് സൺസെറ്റ് മേക്കപ് ട്രെൻഡ്.  വേനൽക്കാല സൂര്യന്റെ കളർപാലറ്റിൽനിന്ന് ഓറഞ്ചും മഞ്ഞയും നിറങ്ങളെടുത്താൻ സൺസെറ്റ് മേക്കപ്പിന്റെ അടിസ്ഥാന ഘടകങ്ങളായി. നിറങ്ങളുടെ ഗ്രേഡിങ്ങിനു പ്രാധാന്യം നൽകുന്ന ഈ മേക്കപ്പിന്റെ ശ്രദ്ധാകേന്ദ്രം കണ്ണുകൾ തന്നെ. അസ്തമയ സൂര്യന്റെ മനോഹാരിത നിങ്ങളുടെ കണ്ണിലാകുമ്പോൾ കാഴ്ചക്കാർക്കു കണ്ണെടുക്കാനാകില്ലെന്നുറപ്പ്. 

സിംപിൾ ബ്ലാക്ക് ലൈൻ‍ഡ് സൺസെറ്റ് ഐസ്

ജോലി കഴിഞ്ഞ്, പാർട്ടിക്കു പോകണമെന്നാണോ ? എങ്കിൽ ജോലി സ്ഥലത്ത് അമിതമെന്നു തോന്നിക്കാത്തതും ആഘോഷവേളകൾക്ക് അനുയോജ്യമായതുമായ മേക്കപ് വേണം. ഐലിഡിൽ ബേസ് കളറായി അൽപം ഗോൾഡൻ ഷേഡ്, അതിലേക്ക് ഓറഞ്ച് ബ്ലെൻഡ് ചെയ്യാം. ഇതിനു മേമ്പൊടിയായി ഐലൈനർ ഉപയോഗിച്ച് വിങ്ഡ് ഐ ഒരുക്കുക. ലാഷസ് കൂടിയായാൽ ഡ്രാമാറ്റിക് ഫിനിഷ് ലഭിക്കും.

eye-makeup-1

ഡസ്റ്റഡ് സ്മോക്കി ഐസ്

സ്മോക്കി ഐ ആരാണ് ആഗ്രഹിക്കാത്തത്? പക്ഷേ ഇത്തവണ ഡാർക്ക് നിറങ്ങൾക്കു പകരം സൺസെറ്റ് സ്മോക്കി ഐ മേക്കപ് പരീക്ഷിക്കാം. പീച്ച് കലർന്ന ഓറഞ്ച് നിറം കണ്ണിന്റെ ഉൾവശങ്ങളിൽ ഉപയോഗിച്ച് പുറത്തേക്ക് ഡാർക്കർ ബ്രൗൺ ടോൺ നൽകാം. ഇത് എല്ലാത്തരം സ്കിൻ ടോണുള്ളർക്കും ചേരും. ഏതവസരത്തിനും അനുയോജ്യം

ഷൈനിങ് സ്റ്റാർ

സമ്മര്‍ നൈറ്റ് പാർട്ടിക്ക് അനുയോജ്യമായ മേക്കപ് ലുക്ക് ആണിത്. ബോൾഡ് ആണ് ഒപ്പം ഗ്ലാമറസ്! ഗോള്‍ഡൻ ബ്രോൺസ് ഷേഡിനൊപ്പം മെറ്റാലിക് ഷേഡുകൾ ബ്ലെൻഡ് ചെയ്യുമ്പോൾ  മേക്കപ് ആകെ പ്രകാശനമാനം. ബ്ലെൻഡിങ്ങിനായി നനവുള്ള ബ്രഷ് ഉപയോഗിക്കാം.ലൈറ്റ് ഗോൾഡ് മെറ്റിലാക് ഷേഡിനൊപ്പം വാം നിറങ്ങളായ ബ്രൗണ്‍, ഓറഞ്ച്, മഞ്ഞ എന്നിവ ഗ്രേഡിയന്‍റ് രീതിയിൽ ബ്ലെൻഡ് ചെയ്യുക.

(കടപ്പാട്: Ms. Vanlalmuanpuii, സ്റ്റൈലിസ്റ്റ് & ട്രെയ്‌നർ, Green Trends Unisex Hair and Style salon)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com