ADVERTISEMENT

വേനലിൽ തളർന്ന ചർമത്തിന്  മഴയെത്തും മുൻപേ ഡീടോക്സ് ഫേഷ്യൽ നൽകിയാലോ?  സൂര്യരശ്മികളിലെ വിറ്റാമിൻ ഡി നല്ലതാണെങ്കിലും വെയിലും ചുടും പൊടിയുമേൽക്കുന്നത് അത്ര നല്ലതല്ലല്ലോ. കടുത്ത വേനലിന്റെ ബാക്കിപത്രമായി മുഖത്തുണ്ടാവും ടാൻ, ഡൾനസ്, അഴുക്കുപൊടിയും മൂലമുള്ള എണ്ണമയം എന്നിങ്ങനെ. നവോന്മേഷം വീണ്ടെടുക്കാൻ ആക്ടീവ് ചാർക്കോൾ ഫേഷ്യൽ ചെയ്യാം.

വേനലിൽ കൂടുതലായി വിയർക്കുന്നതിനാൽ ഈർപ്പം നഷ്ടപ്പെട്ട് ചർമം വരളും. ഇതൊഴിവാക്കാനായി ചര്‍മത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ എണ്ണയുൽപാദിപ്പിക്കും. ഇതാകട്ടെ കൂടുതൽ പ്രശ്നങ്ങളുടെ തുടക്കമാണ്. എണ്ണമയമുള്ളതിനാൽ ചർമസുഷിരങ്ങളിൽ അഴുക്കും പൊടിയും പറ്റിപ്പിടിച്ചിരിക്കും, 

ചാർക്കോൾ ഫേഷ്യലിന്റെ അടിസ്ഥാനഘടകം മുളക്കരിയാണ്  (Bamboo charchol). വെയിലുകൊണ്ട് കരുവാളിച്ച ചർമത്തിന് പുതുമ നൽകാൻ ഇതിനു കഴിയും. മികച്ച എക്സ്ഫൊലിയേഷനിലൂടെ മുഖചർമത്തെ ഡീടോക്സ് ചെയ്യാം, മൃതകോശങ്ങളും അധികമായുള്ള എണ്ണമയവും നീങ്ങും.

വേനൽ സൂര്യന്റെ കിരണങ്ങളിൽ നിന്നുള്ള യുവി രശ്മകള്‍ മൂലം മെലാനിൻ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുകയും അതിന്റെ ഫലമായി ടാനിങ് സംഭവിക്കുകയുമാണ്. ചാർക്കോൾ ഫേഷ്യലിലൂടെ ഡീടാനിങ് ഫലപ്രദമാണ്, മുഖത്തിന് പഴയ കാന്തി വീണ്ടെടുക്കാനാകും.

(വിവരങ്ങൾ: Green Trends Unisex Hair & Style Salon)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com