ADVERTISEMENT

മൃദുലവും സുന്ദരവുമായ ചർമം വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ നടക്കുന്ന കാര്യമാണോ ? വീട്ടിലെ പണിയും കുട്ടികളുടെ കാര്യവുമൊക്കെ കഴിഞ്ഞ് എപ്പോഴാണ് ഇതിനു സമയം? അല്ലെങ്കിൽ തന്നെ ഈ ചെലവിന്റെ കൂടി കുറവേ ഉള്ളൂ. 

ചില ഇടത്തരം കുടുംബത്തിലെ വീട്ടമ്മമാർ സൗന്ദര്യ സ്വപ്നങ്ങള്‍ക്ക് വിരാമമിടുന്നത് ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിച്ചാണ്. 

എങ്കിൽ ചെലവിനെക്കുറിച്ച് ആകുലപ്പെടേണ്ട. അടുക്കളയിൽ തന്നെ ഒരു ബ്യൂട്ടിപാര്‍ലർ ഒരുക്കാം. പഴങ്ങളും പച്ചക്കറികളും പാലും മുട്ടയുമൊക്കെ ഉപയോഗിച്ച് മികച്ച സൗന്ദര്യ വർധക വസ്തുക്കൾ തയാറാക്കാം. ഒരുപാട് സമയം വേണ്ട, ഒരിടത്തും പോകണ്ട്. ഇത്തരം പ്രകൃദത്ത വസ്തുക്കൾ ഉപയോഗിച്ച് മുഖസൗന്ദര്യം വീണ്ടെടുക്കാം.

പാൽ

മൃദുലമായ ചർമത്തിന് ഒരു ടേബിൾ സ്പൂൺ പാൽ എല്ലാ ദിവസവും രാത്രി മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് ഇളംചൂടുവെള്ളത്തിൽ മുഖം കഴുകുക. ചെറിയൊരു പഞ്ഞി പാലിൽ മുക്കി മുഖം തുടച്ചാൽ അഴുക്കു നീക്കാനാവും.

ഉരുളന്‍കിഴങ്ങ്

മുഖകാന്തി വർധിപ്പിക്കാൻ ഉരുളകിഴങ്ങിന് നല്ലതാണ്. പകുതിയായി മുറിച്ച ഉരുളകിഴങ്ങിന്റെ ഒരു ഭാഗം വെള്ളത്തിലിട്ട് കുതിർക്കുക. ഇത് ഉടച്ച് മുഖത്തു പുരട്ടുക. അതിനുശേഷം മുഖം നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്യുക.

മുട്ട

ചർമസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഒരുപോലെ മികച്ചതാണ് മുട്ട. ഒരു മുട്ട അടിച്ച് തലയിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. എണ്ണമയം കൊണ്ട് കഷ്ടപ്പെടുന്നവർ കോഴിമുട്ടയുടെ വെള്ളയും ഒരു ചെറുനാരങ്ങയുടെ നീരും കൂട്ടിയോജിപ്പിച്ച് മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകി കളയുക.

പപ്പായ

പപ്പായ കഴിക്കാനും കൊള്ളാം, സൗന്ദര്യ സംരക്ഷണത്തിനും കൊള്ളാം. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായ കുഴമ്പു പരുവത്തിലാക്കി തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. 15 മിനുറ്റിനു ശേഷം കഴുകി കളയുക. മുഖം തിളങ്ങും.

തൈര്

തൈര് സ്ഥിരമായി മുഖത്തു പുരട്ടിയാൽ മുഖകാന്തി വർധിക്കും. കഴുത്തിലെ കറുപ്പു നിറം മാറ്റാനും ഇത് സഹായകരമാണ്. തലയിൽ തൈര് തേച്ച് കുളിക്കുന്നത് താരൻ ശമിക്കാൻ സഹായിക്കും.

പച്ചക്കറികൾ വേവിക്കുന്ന വെള്ളം മുഖം കഴുകാൻ ഉപയോഗിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com