ADVERTISEMENT

മേക്കപ്പിട്ടശേഷം കുളിക്കണമെന്നു തോന്നിയാൽ എന്തുചെയ്യും. ഇതുവരെ വഴിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ മേക്കപ്പിട്ടശേഷം കുളിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ‘ഷവർ ഷീൽഡു’മായി എത്തിയിരിക്കുകയാണ് ഒരു കമ്പനി. ഈ ഉപകരണം വലിയ കോലാഹലങ്ങളാണ് സമൂഹമാധ്യമങ്ങളിൽ സൃഷ്ടിക്കുന്നത്.

ഒറു പ്ലാസ്റ്റിക് മാസ്ക് ആണു സംഭവം. ഇതിനു വെൽക്രോ സ്ട്രാപ്പുണ്ട്. ഷവർ ഷീൽഡ് ധരിച്ചു കുളിച്ചാല്‍ മേക്കപ്പ് സുരക്ഷിതമായിരിക്കും എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. സ്ട്രാപ് ആയതുകൊണ്ട് എളുപ്പം ധരിക്കാമെന്നും പറയുന്നു.

അമേരിക്കൻ സംരംഭക ഷെറിദാന്‍ ആണ് ഷവർ ഷീൽഡ് എന്ന ആശയത്തിനു പിന്നിൽ. കുളിക്കുമ്പോൾ മേക്കപ്പ് നഷ്ടപ്പെടുന്ന അനുഭവം ഒരുപാടു തവണ ഉണ്ടായതാണ് ഷവർ ഷീൽ‍ഡ് നിർമിക്കാന്‍ പ്രചോദനമായതെന്നു ഷെറിദാന്‍ സൺ ന്യൂസ്‌വെബ്സൈറ്റിനോടു പ്രതികരിച്ചു.

എന്നാല്‍, കുളി കഴിഞ്ഞു മേക്കപ്പ് ചെയ്യാറുണ്ട്, കുളിക്കാതെയും ചെയ്യാറുണ്ട്. പക്ഷേ മേക്കപ്പ് ചെയ്ത് ആരും കുളിക്കാറില്ല. പിന്നെ എന്തിനാണ് ഇതിന്റെ ആവശ്യം എന്നാണ് ഉയരുന്ന ചോദ്യം. നിരവധിപ്പേർ ഇക്കാര്യം മുൻനിർത്തി നിർമാതാക്കളെ ട്രോളുകയും ചെയ്തു.

ആഘോഷങ്ങളോ വിവാഹമോ വന്നാൽ മേക്കപ്പ് പോകാതെ കുളിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗപ്പെടുമെന്നും വാദിക്കുന്നവരുണ്ട്. ട്രോളുകളും സംവാദങ്ങളും പൊടിപൊടിച്ചതോടെ ഷവർ ഷീൽഡ് കൂടുതൽ ശ്രദ്ധ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com