sections
MORE

വിയർപ്പും പൊടിയും വില്ലനാകും, ആരോഗ്യമുള്ള താടിക്കു വേണം പരിചരണം

SHARE

ഇടതൂർന്ന സുന്ദരമായ താടി ഉണ്ടെങ്കിൽ നന്നായി പരിചരിക്കേണ്ടതും അനിവാര്യമാണ്. താടി പരിചണത്തിൽ ഏറ്റവും പ്രാധാന്യം നൽകേണ്ടത് വൃത്തിക്കാണ്. പൊടിയും വിയർപ്പും അടിഞ്ഞു കൂടി നിരവധി പ്രശ്നങ്ങൾ താടിക്കാർ അഭിമുഖീകരിക്കേണ്ടതായി വരും. ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ അലർജിയും താടിക്കൊഴിച്ചിലുമായിരിക്കും കാത്തിരിക്കുന്നത്. അനുയോജ്യമായ ഷാംപു ഉപയോഗിച്ച് കഴുകിയും കെട്ടുകൾ വീഴാതെയുമൊക്കെ വൃത്തിയായി സൂക്ഷിക്കാം. എന്നാൽ ധാരാളം യാത്ര ചെയ്യുന്നവരും കട്ടത്താടി ഉള്ളവരും മാസത്തിൽ ഒരിക്കലെങ്കിലും സ്പാ ചെയ്യുന്നത് നല്ലതാണ്. ഒരു സ്റ്റൈലിസ്റ്റിന്റെ സഹായം ഇതിനായി തേടാം. 

5 ഘട്ടങ്ങളാണ് ഒരു സ്പാ ട്രീറ്റ്മെന്റിലുള്ളത്. 

ആദ്യ ഘട്ടം അനുയോജ്യമായ ക്രീം താടിയില്‍ തേച്ചു പിടിപ്പിക്കുക എന്നതാണ്. ക്രീമുകൾ, ഷാംപൂ, ഓയിലുകൾ എന്നിവയിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാം. താടിയുടെ സ്വഭാവം അനുസരിച്ച് വേണം ഇതു തിരഞ്ഞെടുക്കാൻ. താരൻ അകറ്റാനുളളത്, വളർച്ചയെ ത്വരിതപ്പെടുത്തുന്നത്, ഇഴകൾക്ക് തിളക്കവും മിനുസവും, വേരിന് ബലം എന്നിങ്ങനെ പല സ്വഭാവത്തിലുള്ള ക്രീമുകളുണ്ട്. ബ്രഷ് ഉപയോഗിച്ച് ആവശ്യമുള്ള അളവിൽ ക്രീം താടിയിൽ തേയ്ക്കണം.

താടിക്ക് ആവി കൊടുക്കുകയാണ് രണ്ടാം ഘട്ടം.  ചുളിഞ്ഞു കിടക്കുന്ന ചർമം കൂടുതൽ വികസിക്കാന്‍ ഇതു സഹായിക്കും. വേരുകൾ തുറക്കും. ക്രീമിന് കൂടുതൽ ഓയിലി സ്വഭാവം ലഭിക്കാൻ ഇത് സഹായിക്കും. ഇങ്ങനെ 15 മിനിറ്റോളം ആവി കൊടുക്കണം. 

ഇതിനുശേഷം നന്നായി മസാജ് ചെയ്യണം. വട്ടത്തിൽ കറക്കിയാണ് മസാജ് ചെയ്യേണ്ടത്. താടിയിഴകഴിലും വേരുകളിലുമൊക്കെ നന്നായി ക്രീം പിടിക്കണം. 10  മിനിറ്റോളം മസാജ് ചെയ്യുക.

സാധാരണ വെള്ളത്തിൽ താടി നന്നായി കഴുകണം. ക്രീമിന്റെ അംശമൊന്നും താടിയിൽ അവശേഷിക്കരുത്. സമയമെടുത്ത് പതുക്കെ വേണം കഴുകാൻ. 

വെള്ളം നന്നായി ഒപ്പിയെടുത്തശേഷം താടിയിഴകള്‍ക്കിടിയിൽ വിരലോടിക്കുക. അപ്പോൾ ഒന്നിച്ചിരിക്കുന്ന താടികൾ വേർപ്പെടും. താടി നല്ല മിനുസത്തിൽ ആയിരിക്കും എന്നതിനാൽ തന്നെ ടവ്വൽ കൊണ്ട് ഉണക്കാന്‍ ശ്രമിച്ചാൽ പൊട്ടിപോകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഡ്രയർ ഉപയോഗിച്ച് ഉണക്കിയെടുക്കുക. 

വിവരങ്ങൾ നല്‍കിയത് : മിർഷാദ് മറിയ, സ്റ്റൈലിസ്റ്റ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA