ADVERTISEMENT

കനത്ത ചൂടും ഇടവിട്ടുള്ള മഴയും ചേർന്ന് പ്രത്യേക കാലാവസ്ഥയിലൂടെയാണ് കേരളം കടന്നു പോയികൊണ്ടിരിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യമുള്ളവർ ഏറെ കഷ്ടപ്പെടുന്ന കാലം കൂടിയാണിത്. വളരെയേറെ പരിചരണവും ശ്രദ്ധയും നൽകേണ്ടതുണ്ട്. എന്നാൽ പലപ്പോഴും സമയക്കുറവു കാരണം ചർമം വേണ്ട രീതിയിൽ പരിചരിക്കാൻ സാധിക്കില്ല. വീട്ടിലിരുന്ന് സിംപിളായി ചെയ്യാനാകുന്ന മാർഗങ്ങൾ പിന്തുടരുകയാണ് ഉചിതമായ രീതി. ഇക്കൂട്ടത്തിൽ വളരെ ഉപയോഗപ്രദവും എളുപ്പത്തിൽ ലഭിക്കുന്നതുമായ വസ്തുവാണ് പാൽ. പാല്‍ ഉപയോഗിച്ചാൽ ചർമത്തിനുണ്ടാകുന്ന ഗുണങ്ങൾ ഇവയാണ്.

ക്ലെൻസർ

ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ പാൽ ഉപയോഗിച്ച് സാധിക്കും. ഒരു സ്പൂൺ പാൽ മുഖത്ത് നന്നായി തേച്ചു നന്നായി മസാജ് ചെയ്യുക. ശേഷം ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടച്ചു കളയണം. 

ആരോഗ്യം

പാലിൽ കാണുന്ന ലാക്ടിക് ആസിഡ് ചർമത്തിലെ കൊളീജിൻ ഉദ്പാദനത്തിന് വര്‍ധിപ്പിക്കും. ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും ഉന്മേഷം തോന്നാനും ഇത് സഹായകമാണ്. കൂടുതൽ ഫലം ലഭിക്കാൻ തിളപ്പിക്കാത്ത പാൽ ഉപയോഗിക്കുന്നതാണ് നല്ലത്.

മോയിസ്ച്വറൈസർ

ചർമത്തിന്റെ മോയിസ്ച്വറൈസർ നിലനിർത്താൻ പാൽ വളരെ സഹായകരമാണ്. തണുത്ത പാലിൽ മുക്കിവച്ച തുണി 10 മിനിറ്റ് മുഖത്ത് സൂക്ഷിക്കുക. മുഖത്തിന് മിനുസവും തിളക്കവും തോന്നാൻ ഇത് സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com