ADVERTISEMENT

മുടിയുടെ നര മറയ്ക്കാൻ ഉപയോ​ഗിക്കുന്ന പ്രകൃതിദത്ത മാർ​ഗമാണ് ഹെന്ന. നമ്മുടെ നാട്ടിൽ വളരെയധികം പ്രചാരത്തിലുള്ള മാർ​ഗമാണിത്. അകാലനരയെ നേരിടാനുള്ള മാർ​ഗമായാണ് പലരും ഹെന്ന ഉപയോ​ഗിക്കുന്നത്. അതുമാത്രമല്ല ഹെന്നയുടെ ​ഗുണങ്ങൾ. തലമുടിക്ക് കനം തോന്നിപ്പിക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പേകാനും ഉത്തമമാർ​ഗമാണിത്. എണ്ണ തേച്ച് മുടി നന്നായി മസാജ് ചെയ്തശേഷം വേണം ഹെന്ന ചെയ്യാൻ. ഹെന്നപ്പൊടിക്കൊപ്പം മുടിയുടെ ​ഗുണത്തിന് ആവശ്യാനുസരണം പലതരം വസ്തുക്കൾ ചേർക്കാം. മുടിക്ക് നിറം കിട്ടാൻ തേയിലപ്പൊടി, തണുപ്പു കിട്ടാൻ ഉണക്കനെല്ലിക്കാപ്പൊടി, മൃദുവാകാൻ തൈര്, താരനും പേനും അകറ്റാൻ ഷിക്കാക്കായി, കണ്ടീഷനിങ്ങിന് മുട്ടയുടെ വെള്ള എന്നിവ ചേർക്കാം. 

അകാല നര മറയ്ക്കാൻ ഹെന്ന ഉപയോ​ഗിക്കേണ്ടത്  രീതി- 

റെഡ്ഡിഷ് ബ്രൗൺ നിറമാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ ഹെന്നയുടെ കൂടെ അൽപം നാരാങ്ങാനീരും തൈരും തേയിലവെള്ളം തിളപ്പിച്ചാറിയതും ചേർത്ത് പേസ്റ്റ് തയാറാക്കുക. 

ഹെന്നയും ബ്ലാക്ക് കോഫിയും കുഴമ്പു രൂപത്തിലാക്കി മുടിയിൽ 3-4 മണിക്കൂർ പുരട്ടി വയ്ക്കുക.

ബർ​ഗണ്ടി ഷേയ്ഡാണ് വേണ്ടതെങ്കിൽ അൽപം ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് ഹെന്ന പേസ്റ്റ് തയാറാക്കുക.

കൂടുതൽ കടുത്ത ഷേഡ് കിട്ടാൻ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ രണ്ടു ചെറിയ സ്പൂൺ ബ്ലാക് ടീ പൊടി ചേർത്ത് ഒരു കപ്പാക്കി തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇത് തണുപ്പിക്കാൻ വെയ്ക്കുക.  ഒരു ബീറ്റ്റൂട്ട് ചെറുതായി നുറുക്കി രണ്ടു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു കപ്പാക്കി കുറുക്കിയെടുത്ത് ഇതും ആറാൻ വെയ്ക്കുക. രണ്ടും തണുത്തു കഴിഞ്ഞാൽ അരിച്ചെടുത്ത് മികസ് ചെയ്യുക. ഒരു കപ്പ് ഹെന്ന പൗഡർ, മുട്ടയുടെ വെള്ള, ചെറിയ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതെ ആറു മണിക്കൂർ അടച്ചു സൂക്ഷിച്ചശേഷം തലയിൽ പുരട്ടാം. നാലു മണിക്കൂർ ഇത് തലയിൽ സൂക്ഷിച്ചാൽ മുടിക്ക് നല്ല നിറം കിട്ടും. 

ഹെന്ന ചെയ്യും മുൻപ് എന്തെങ്കിലും സ്റ്റൈലിങ് ഉൽപന്നം തേച്ചിട്ടുണ്ടെങ്കിൽ അത് അത് ക്ലാരിഫഫൈയിങ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com