ADVERTISEMENT

വെറുമൊരു സൗന്ദര്യ പ്രശ്‌നം മാത്രമല്ല കഷണ്ടി. വ്യക്തിയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന ജീവിതപ്രതിസന്ധി കൂടിയാണ് അത്. കഷണ്ടി മൂലം മുടങ്ങിയ വിവാഹങ്ങളും നഷ്ടമായ അവസരങ്ങളും നിരവധി. കഷണ്ടിക്കൊരു ശാശ്വത പരിഹാരമായി ഇന്ന് പ്രചാരത്തിലുള്ള ഏറ്റവും മികച്ച ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് അഥവാ മുടി നട്ടുവളര്‍ത്തല്‍. പല പ്രമുഖ സിനിമാ താരങ്ങളും പരീക്ഷിച്ച് വിജയിച്ചതോടെ ആണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് നമ്മുടെ നാട്ടില്‍ പ്രചാരം ലഭിച്ചത്. തലയുടെ പിന്‍ഭാഗത്തു നിന്ന് മുടിയിഴകളെടുത്ത്, കഷണ്ടിയുള്ളിടത്ത് നട്ടു വളര്‍ത്തുന്ന രീതി എന്ന് ഹെയര്‍ ട്രാന്‍സ്പ്ലാന്റിനെ വിശേഷിപ്പിക്കാം.

1

എന്നാല്‍ ഉപയോഗിക്കുന്ന ടെക്നിക് അനുസരിച്ച് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വിവിധ തരത്തിലുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുമ്പോള്‍ അതിനായി അനുയോജ്യമായ ടെക്‌നിക്കും ക്ലിനിക്കും തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. സ്വഭാവികമായ ലുക്ക് ലഭിക്കുക, മുടി ശേഖരിക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കുക എന്നിവ ആയിരിക്കണം ഇതിന്റെ മാനദണ്ഡം. എന്നാല്‍ പലരും ചെലവും നടുന്ന മുടിയിഴകളുടെ എണ്ണവും മാത്രം നോക്കി നിലവാരം കുറഞ്ഞ രീതിയിലേക്ക് ആകര്‍ഷിക്കപ്പെടാറുണ്ട്.

മൂന്ന് രീതികളാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് ഇന്ന് ഉപയോഗിച്ചു വരുന്നത്- ഫോളികുലാർ യൂണിറ്റ് ട്രാൻസ്പ്ലാന്റേഷൻ (FUT), ഫോളിക്കുലാര്‍ യൂണിറ്റ് എക്‌സ്ട്രാക്ഷന്‍(FUE), ഡയറക്ട് ഹെയര്‍ ഇംപ്ലാന്റേഷന്‍(DHI). എന്നിവയാണ് അവ. 

3

ഫോളികുലാർ യൂണിറ്റ് ട്രാൻസ്പ്ലാന്റേഷൻ (എഫ്‌യുടി) ആദ്യകാല രീതിയാണ്. തലയുടെ പിന്നില്‍ നിന്ന് നീളമുള്ള സ്ട്രിപ്പുകളായി ശിരോചര്‍മ്മം അടര്‍ത്തിയെടുത്ത് അവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മുടിയിഴകൾ ട്രാന്‍സ്പ്ലാന്റ് ചെയ്യുകയാണ് ഇവിടെ. തലയുടെ പിന്നില്‍ പലഭാഗത്തായി മുറിവടയാളങ്ങള്‍ അവശേഷിക്കും എന്നതാണ് എഫ്‌യുടിയുടെ‌ പ്രധാന പോരായ്മ. മാത്രമല്ല ഇത് വേദനാജനകമായ ഒരു ശസ്ത്രക്രിയയാണ്. മുറിവുകള്‍ സുഖപ്പെടാനുള്ള കാലയളവും വളരെ നീണ്ടതാണ്. ഇതിന്റെ പുതിയ രൂപമായ ഫോളിക്കുലാര്‍ യൂണിറ്റ് എക്‌സ്ട്രാക്ഷന്‍ (എഫ്‌യുഇ) 2002ല്‍ അവതരിപ്പിച്ചത് ഡിഎച്ച്‌ഐ ഗ്രൂപ്പാണ്. ഡോണര്‍ ഏരിയയില്‍ നിന്ന് സ്ട്രിപ്പായി ശിരോചര്‍മ്മം ശേഖരിക്കുന്നതിനു പകരം ഓരോ മുടിയിഴകളായി അവയെ വേര്‍തിരിച്ചെടുക്കുന്ന രീതിയാണ് ഇത്.

മുടിയിഴകൾ ശേഖരിക്കുന്ന സമയത്തെ ബുദ്ധിമുട്ട് ലഘൂകരിക്കപ്പെട്ടെങ്കിലും അവ നട്ടുപിടിപ്പിക്കുന്ന രീതിക്ക് മാറ്റമുണ്ടായില്ല. എഫ്ടിഐയെ അപേക്ഷിച്ച് എഫ്‌യുഇയിൽ മുറിവുകളുടെ വലുപ്പം കുറയുകയും മുറിവ് ഉണങ്ങാനുള്ള സമയം കുറയുകയും ചെയ്തെങ്കിലും എഫ്‌യുഇ ടെക്നിക്കിൽ മോട്ടറൈസ്ഡ് പഞ്ചുകൾ ഉപയോഗിക്കുന്നതുമൂലം ശേഖരിക്കുന്ന മുടിയിഴകൾക്ക് വലിയ തോതിലുള്ള നാശം സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് എഫ്‌യുഇയിൽ ശേഖരിക്കുന്ന മുടിയിഴകളുടെ അതിജീവനശേഷി 50–60 ശതമാനം വരെ മാത്രമായിരിക്കുന്നത്. സാധാരണ എഫ്‌‌യുഇയിൽ നിന്ന് വ്യത്യസ്തമായി അത്യാധുനിക മാനുവൽ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഡിഎച്ച്ഐയിൽ മുടിയിഴകൾ‌ ശേഖരിക്കുന്നത്. 

6

എഫ്‌യുഇയിൽ മോട്ടോർ ഉപയോഗിക്കുന്നതു മൂലം ഡോണർ ഏരിയയിൽ ഉണ്ടാകുന്ന ഡാമേജ് കുറയ്ക്കുന്നതിനും മോട്ടര്‍  എക്സ്ട്രാക്ഷനിൽ ജനറേറ്റ് ആകുന്ന അധിക താപം കാരണം ശേഖരിക്കുന്ന ഹെയർ ഫോളുകൾ നശിച്ചു പോകുന്നത് തടയാനും ഡിഎച്ച്എയിൽ ഉപയോഗിക്കുന്ന അത്യാധുനിക മോട്ടോര്‍ലെസ് ഉപകരണങ്ങൾ സഹായിക്കുന്നു. മാത്രമല്ല സാധാരണ ഉപയോഗിക്കുന്ന വലുപ്പം കൂടിയ പഞ്ചുകൾക്കു പകരം 0.7–1.0 മില്ലിമീറ്റർ വരെ മാത്രം വലുപ്പമുള്ള ടൈറ്റാനിയം പഞ്ചുകൾ ആണ് ഡിഎച്ച്െഎയിൽ ഉപയോഗിക്കുന്നത്. 

സാങ്കേതികമായി വളരെയധികം പുരോഗമിച്ച ഡിഎച്ച്ഐയുടെ പ്രത്യേകതരം ഉപകരണങ്ങൾ ഉപയോഗിച്ച് വിദഗ്ധനായ ഡിഎച്ച്ഐ സർട്ടിഫൈഡ് സർജൻ വളരെ ശ്രദ്ധയോടെയാണ് ഫോളിക്കിളുകൾ ശേഖരിക്കുന്നത്. ഇതു മൂലം ഫോളിക്കിളുകളുടെ അതിജീവന ശേഷി 90 മുതൽ 100 ശതമാനം വരെ ഉയർന്നു.

ശേഖരിച്ച ഹെയർ ഫോളിക്കിളുകൾ നട്ടുപിടിപ്പിക്കുന്നതിനായി സാധാരണ എഫ്‌യുടി, എഫ്‌യുഇ എന്നീ ടെക്നിക്കുകളിൽ സ്ളിറ്റും ഫോർസെപ്സുമാണ് ഉപയോഗിക്കുന്നത്. അതായത് മുടി വച്ചു പിടിപ്പിക്കേണ്ട ഭാഗത്ത് ചെറിയ മുറിവുകൾ ഉണ്ടാക്കി അതിലേക്ക് ഫോർസെപ്സ് ഉപയോഗിച്ച് ഫോളിക്കിൾ തള്ളി വയ്ക്കുന്നു. ഈ രീതിയിൽ മുടി വയ്ക്കുമ്പോൾ മുടിയുടെ ആഴമോ ദിശയോ ചരിവോ  നിയന്ത്രിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് പലപ്പോഴും ട്രാൻസ്പ്ലാന്റ് ചെയ്ത മുടി കാണുമ്പോൾ കൃത്യമത്വം അനുഭവപ്പെടുന്നത്. ഡിഎച്ച്ഐയിൽ അത്യാധുനിക പേറ്റന്റ്ഡ് ഇംപ്ലാന്റേഴ്സ് ഉപയോഗിക്കുന്നതിനാൽ സ്വാഭാവികമായി വളരുന്ന മുടിയിഴകളുടെ അതേ ദിശയിലും ചരിവിലും ആഴത്തിലും മുടി വച്ചു പിടിപ്പിക്കുന്നതിന് സാധിക്കുന്നു. ഇതുമൂലം നട്ടുപിടിപ്പിച്ച മുടിയിഴകൾ വളരുമ്പോൾ യഥാർഥ മുടിയുമായി വേർതിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള സാമ്യം ഉണ്ടാകുന്നു.

5

ഹെയർ ട്രാൻസ്പ്ലാന്റ് പൊതുവെ 4 മുതൽ 8 മണിക്കൂർ വരെ സമയം എടുക്കുന്ന ചികിത്സാ രീതി ആയതിനാൽ മിക്ക ക്ലിനിക്കുകളും സമയലാഭത്തിനും സാമ്പത്തിക ലാഭത്തിനും വേണ്ടി എക്സ്ട്രാക്ഷനും ഇംപ്ലാന്റേഷനും ചെയ്യുന്നതിന് ടെക്നീഷ്യൻമാരെ ഉപയോഗിക്കും. ഡിഎച്ച്എയിൽ ഒരു വിദഗ്ധ ഡോക്ടറുടെ മുഴുവൻ സമയ സേവനം ഓരോ രോഗിക്കും ഉറപ്പു വരുത്തിയിരിക്കുന്നു. ടെക്നീഷ്യൻമാരെ ഏൽപ്പിക്കാതെ എക്സ്ട്രാക്ഷൻ, ഇംപ്ലാന്റേഷൻ തുടങ്ങി എല്ലാ ഘട്ടങ്ങളും വിദഗ്ധരായ ഡോക്ടർമാർ തന്നെ കൈകാര്യം ചെയ്യുന്നതിനാൽ ഗുണനിലവാരത്തിലോ സുരക്ഷയിലോ യാതൊരു വിട്ടുവീഴ്ചയും വരുന്നില്ല. ശേഖരിക്കുന്ന ഡ്രാഫ്റ്റുകൾ സൂക്ഷിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ അംഗീകൃതമായ സുരക്ഷാ രീതികളാണ് ഡിഎച്ച്ഐയിൽ പിന്തുടരുന്നത്. ശേഖരിക്കുന്നതും നട്ടുപിടിപ്പിക്കുന്നതുമായ മുടിയിഴകളുടെ എണ്ണത്തിൽ സുതാര്യത ഉറപ്പു വരുത്താനായി ഫോളിക്കിളുകൾ എണ്ണി നോക്കാവുന്ന തരത്തിൽ സൂക്ഷിക്കുകയും പരിശോധിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്നത് രോഗികൾക്ക് ഡിഎച്ച്ഐയിലുള്ള വിശ്വാസം ഉയരാൻ കാരണമായിട്ടുണ്ട്.

ഡി‌എച്ച്‌ഐ ഡോക്ടറുമായി ഓൺ‌ലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കൺസൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ

English Summary : Difference between DHi and FUE hair transplantation techniques

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com