അമിത രോമ വളർച്ചയോ ? പരിഹാരം ലേസർ ചികിത്സ

SHARE

ഹോർമോണുകളിലെ ചെറിയ വ്യതിയാനങ്ങൾ മൂലം പെൺകുട്ടികൾക്ക് അമിത രോമവളർച്ച ഉണ്ടാകാം. മുഖത്തുണ്ടാകുന്ന രോമവളർച്ച ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനുള്ള കാരണമായി വരെ മാറാം. പറഞ്ഞു കേട്ട അറിവുകൾ വച്ച് പരിഹാരം കണ്ടെത്താൻ ശ്രമിച്ചു പരാജയപ്പെടുന്നവർ നിരവധിയാണ്. എന്നാൽ ഈ പ്രശ്നത്തിനുള്ള ഏറ്റവും മികച്ച ചികിത്സാരീതിയാണ് ലേസർ ഹെയര്‍ റിമൂവൽ.‌

താരതമ്യേന പാർശ്വഫലങ്ങളില്ലാത്ത ചികിൽസാ രീതിയാണ് ലേസർ ഹെയർ റിമൂവൽ. പലതരത്തിലുള്ള ലേസറുകൾ ഇന്ന് ക്ലിനിക്കുകളിൽ ലഭ്യമാണ്. അതിൽ ഏതാണ് ഉപയോഗിക്കേണ്ടതെന്ന് രോമവളർച്ചയുടെ തോത് പരിഗണിച്ച് ഡെർമറ്റോളജിസ്റ്റ് തീരുമാനിക്കും. മികച്ച സാങ്കേതിക വിദ്യ ലഭ്യമായ ഈ കാലഘട്ടമായതിനാൽ കൂടുതൽ സുരക്ഷിതമായ ലേസർ ചികിത്സ സാധ്യമാണ്. 

ലേസറിന്റെ തീവ്രത കൃത്യമായിരിക്കണം എന്നതാണ് ഏറ്റവും പ്രാധാനപ്പെട്ട കാര്യം. വിദഗ്ധനായ ഒരാളുടെ സേവനം ഇതിന് ആവശ്യമാണ്. മാസത്തിൽ ഒരിക്കലാണ് ലേസർ ചികിത്സ വേണ്ടത്. രോമ വളർച്ചയുടെ തോത് അനുസരിച്ചാണ് ക്ലിനിക്കിൽ ചെലവഴിക്കേണ്ട സമയം തീരുമാനിക്കേണ്ടത്. 

സാങ്കേതിക തികവുള്ള, വിദഗ്ധ സേവനം ലഭ്യമാണെങ്കിൽ ലേസർ ചികിത്സയുടെ ഫലപ്രാപ്തിയിൽ സംശയിക്കേണ്ടതില്ല.

English Summary : Laser hair removal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
FROM ONMANORAMA