ADVERTISEMENT

പൊള്ളുന്ന വെയിലിൽ ദാഹിച്ചു വരളുന്നതു തൊണ്ട മാത്രമല്ല, ചർമം കൂടിയാണ്. അകവും പുറവും തണുപ്പിക്കാൻ എത്ര വെള്ളം കുടിച്ചാലും മതിയാകില്ലെന്നു തോന്നുന്ന സമയം. വറ്റിവരളുന്ന ചർമത്തെ കൂടി നിറയെ വെള്ളം കുടിപ്പിച്ചാൽ വേനൽക്കാലത്തും സൗന്ദര്യം വാടാതെ സൂക്ഷിക്കാം. മുഖചർമത്തിനു വേണ്ട ജലാംശം നൽകാൻ ഇക്കുറി പുതിയൊരു ഫേഷ്യൽ തന്നെയായാലോ?

സൗന്ദര്യ പരിചരണ രംഗത്ത് ഏറെ ശ്രദ്ധനേടിയതാണ് അക്വ ഫേഷ്യൽ/ ഹൈഡ്ര ഡെർമാബ്രേഷൻ ഫേഷ്യൽ. പേരിലുള്ളതു പോലെ വെള്ളം തന്നെയാണ് പ്രധാനഘടകം. വെള്ളവും ആക്ടിവ് സിറവും ചേരുന്ന ചർമ പരിചരണ രീതിയാണിത്. വെള്ളവും ഓക്സിജനും മെഷീനിലൂടെ ചര്‍മത്തിലേക്ക് കടത്തിവിടുമ്പോൾ മൃതചർമകോശങ്ങൾ നീക്കി ജലാശം നഷ്ടപ്പെടാത്ത, തിളങ്ങുന്ന ചർമം ലഭിക്കുന്നു.

ചർമത്തിലെ വരൾച്ചയ്ക്കു മാത്രമല്ല മുഖക്കുരു, മുഖത്തെ സുഷിരങ്ങൾ, ചുളിവുകൾ, പിഗ്‌മെന്റേഷൻ എന്നിവയ്ക്കുള്ള മികച്ച പരിചരണ രീതി കൂടിയാണ് ഹൈഡ്ര ഫേഷ്യൽ. പ്രധാനമായും മൂന്ന് സ്റ്റേജുകളിലായി ചെയ്യുന്ന ഈ ഫേഷ്യലിലൂടെ ആഴത്തിലുള്ള ക്ലെൻസിങ്, മൃതചർമകോശങ്ങൾ നീക്കൽ, ഹൈഡ്രേഷൻ എന്നിവയ്ക്കൊപ്പം സ്കിൻ ടൈറ്റനിങ് ഗുണങ്ങളും ലഭ്യമാകും. അതുകൊണ്ടു തന്നെ പല പ്രശ്നങ്ങൾക്കുള്ള all in one ഫേഷ്യൽ എന്ന രീതിയിലും ഹൈഡ്ര ഡെർമാബ്രേഷൻ ശ്രദ്ധിക്കപ്പെടുന്നു.

ഫേഷ്യലിൽ മൂന്നു തരത്തിലുള്ള സൊല്യൂഷൻ (ക്ലെൻസിങ്, എക്സ്ഫോളിയേഷൻ, ഹൈഡ്രേഷൻ) ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. പീലിങ് നടത്തിയതു പോലുള്ള ഫലം ലഭിക്കുകയും ചെയ്യും. ഇതിനൊപ്പം മൈക്രോ കറന്റിലൂടെ സ്കിൻ ടൈറ്റനിങ്ങും നടക്കുന്നു. സൊല്യൂഷനുകൾ ഉപയോഗിക്കുന്നത് ഇലക്ട്രോപൊറേഷൻ െമഷിനിലൂടെയായതിനാൽ ചർമത്തിലേക്ക് വളരെ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുന്നു. ഫലം ജലാംശം നിറഞ്ഞ, തിളക്കമുള്ള ചർമം.

‘‘എല്ലാ വ്യത്യസ്ത ചർമമുള്ളവർക്കും ഒരുപോലെ ചെയ്യാവുന്ന ഫേഷ്യൽ ആണിത്. ഒരു ഫേഷ്യലിലൂടെ പല ഗുണങ്ങള്‍ ലഭിക്കും എന്ന പ്രത്യേകതയുണ്ട്. വേദനയില്ലാത്ത ട്രീറ്റ്മെന്റ് ആണ്. ചർമത്തിന്റെ ടോണും ടെക്സ്ചറും മെച്ചപ്പെടുത്താനാകും’’ – സിനി മങ്ങാട്ട്, കോസ്മെറ്റോളജിസ്റ്റ് സിനിമ സലൂൺ, കടവന്ത്ര, വൈറ്റില

English Summary : Hydra Facial for Skin care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com