ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് താരസുന്ദരി തമന്ന ഭാട്ടിയ. സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതാണ് താരത്തിന്റെ പ്രധാന ഹോബി. എന്നാൽ കുറച്ചു ദിവസങ്ങളായി ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചാണ് തമന്ന വാചാലയാകുന്നത്. രാജ്യം ലോക്ഡൗണ്‍ ആയതിനാൽ ഇക്കാലയളിൽ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നല്‍കാനാണ് തീരുമാനമെന്നു താരം വ്യക്തമാക്കിയിരുന്നു. ആരോഗ്യ സംരക്ഷണത്തിനു വേണ്ട നിർദേശങ്ങള്‍ തമന്ന സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ഇതോടാപ്പം താരത്തിന്റെ ബ്യൂട്ടി ടിപ്സുമുണ്ട്.

മുടിയുടെ പരിചരണത്തിന് താൻ സ്വീകരിക്കുന്ന മാർഗങ്ങളെ കുറിച്ചാണ് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തി താരം വെളിപ്പെടുത്തിയത്. സവാള നീരും വെളിച്ചെണ്ണയും ഒന്നിച്ചു ചേർത്താണ് തലയിൽ പുരട്ടുന്നത്. ഇത് കൊളീജന്റെ ഉത്പാദനത്തിന് സഹായിക്കുകയും മുടിയുടെ വളർച്ചാ വേഗം കൂട്ടുകയും ചെയ്യും. ഒപ്പം കോശങ്ങൾക്ക് ശക്തി പകരുകയും മുടികൊഴിച്ചിൽ ശമിക്കുമെന്നും താരം അവകാശപ്പെടുന്നു.

തമന്നയുടെ വർക്കൗട്ട് വിഡിയോകളും ആരാധകരുടെ പ്രശംസ നേടാറുണ്ട്. താരത്തിന്റെ കൂടുതൽ സൗന്ദര്യ രഹസ്യങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫാഷനിസ്റ്റകൾ.

English Summary : Tamannaah Bhatia hair care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com