ADVERTISEMENT

ലോക്ഡൗൺ ആയതോടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരസുന്ദരിമാർ. വീട്ടുവിശേഷങ്ങളും ബ്യൂട്ടി ടിപ്സും പാചക വിശേഷങ്ങളും പങ്കുവയ്ക്കുന്നതാണ് ട്രെൻഡ്. താരസുന്ദരി കരീന കപൂറും താൻ ഉപയോഗിക്കുന്ന ഫെയ്സ്പാക്ക് ആരാധകരുമായി പങ്കുവച്ചു രംഗത്തെത്തി. വീട്ടിൽ തന്നെയുണ്ടാക്കാവുന്ന ഈ ഫെയ്സ്പാക് താരത്തിനു നിർദേശിച്ചതു ടെലിവിഷൻ താരമായ നിഷ സരീൻ നിര്‍ദേശിച്ച ഒരു ഫെയ്സ്പാക്ക് ആണു താരം ഉപയോഗിക്കുന്നത്. 

 

രണ്ട് സ്പൂൺ ചന്ദനം, രണ്ടു തുള്ളി വിറ്റാമിൻ ഇ, ഒരു നുള്ള് മഞ്ഞൾ എന്നിവ പാലിൽ ചാലിച്ചാണ് ഈ ഫെയ്സ്പാക്ക് ഉണ്ടാക്കുന്നത്. ഇത് 20 മിനിറ്റു നേരം മുഖത്ത് ഇടണം. മുഖം വൃത്തിയുള്ളതും മിനുസമുള്ളതുമാക്കാൻ ഈ ഫെയ്സ്പാക് സഹായിക്കും. 

 

ഫെയ്സ്പാക്ക് ഇട്ടു നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കരീന, മികച്ച ഫെയ്സ്പാക് നിർദേശിച്ചതിന് നിഷയോട് നന്ദി പറയുകയും ചെയ്തു.

 

English Summary : Kareena Kapoor Beauty Secret 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com