ADVERTISEMENT

സൗന്ദര്യ സംരക്ഷണത്തിൽ ഒഴിച്ചു കൂടാനാകത്ത ഒന്നാണ് റോസ് വാട്ടർ. പല സൗന്ദര്യ വർധക വസ്തുക്കളും റോസ് വാട്ടറിൽ മിക്സ് ചെയ്താണ് മുഖത്ത് ഉപയോഗിക്കുന്നത്. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാനും റോസ് വാട്ടർ ഉപയോഗിക്കാം. മുഖത്തിന്റെ ഫ്രഷ്നസും മൃദുത്വവും വീണ്ടെടുക്കാനും ഇത് സഹായിക്കും. 

തലയിണയിൽ റോസ് വാട്ടർ സ്പ്രേ ചെയ്തു കിടന്നാൽ സുഖകരമായ ഉറക്കം ലഭിക്കുകയും ചെയ്യും. അങ്ങനെ നിരവധി ഉപയോഗിങ്ങൾ റോസ് വാട്ടറിനുണ്ട്. റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ തയാറാക്കാം. 

ജൈവ രീതിയിൽ കൃഷി ചെയ്തതോ വീട്ടില്‍ വളർത്തുന്നതോ ആയ 3 റോസാപ്പൂക്കൾ എടുക്കുക. ഇതിന്റെ ഇതളുകൾ വേർപ്പെടുത്തിയെടുത്ത് നന്നായി കഴുകിയെടുക്കുക. ഇതളുകൾ ഒരു സ്റ്റീൽ പാത്രത്തിലിട്ട് ഇതളുകൾക്ക് ആനുപാതികമായ അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് 10 മിനിറ്റ് നന്നായി ചൂടാക്കുക.

തിളച്ചു കഴിയുമ്പോൾ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ഇത് ചൂടാറാൻ അനുവദിക്കുക. ഇതളുകള്‍ മാറ്റിയശേഷം ദ്രാവകം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. ബാക്കിയുള്ളത് മറ്റൊരു പ്ലാസ്റ്റിക് ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. 

English Summary : Make Rose Water Toner 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com