ADVERTISEMENT

‘ഫെയർ ആൻഡ് ലൗവ്‌ലി’ ക്രീമിന്റെ പേര് മാറ്റാനൊരുങ്ങി ഉത്പാദകരായ യൂണിലിവർ. ഈ ക്രീമിന്റെ പേരിലെ ‘ഫെയർ’ എന്ന വാക്ക് നീക്കം ചെയ്യാനാണ് തീരുമാനം. ഇരുണ്ട നിറം മോശമാണ് എന്ന രീതിയിലുള്ള പരസ്യങ്ങളും ക്രീമിന്റെ പ്രചാരണത്തിനു വേണ്ടി ഉണ്ടാകില്ല. കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടർന്ന് ആരംഭിച്ച ‘ബ്ലാക് ലിവ്സ് മാറ്റർ’ എന്ന ക്യാംപെയ്ൻ ശക്തി പ്രാപിച്ചതോടെയാണ് കമ്പനിയുടെ തീരുമാനം.

വംശീയതയും വര്‍ണവിവേചനവും ചർച്ചകളിൽ നിറഞ്ഞതോടെ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന കമ്പനികളും കടുത്ത വിമർശനം നേരിട്ടു. കറുപ്പ് നിറം മോശമാണെന്ന പ്രചാരണം പരസ്യങ്ങളിലൂടെ ഇവർ നടത്തുന്നു എന്ന ആരോപണമാണ് ഉയർന്നത്. ഇതോടെയാണ് യൂണലിവർ ഫെയർ ആൻഡ് ലൗവ്‌ലിയുടെ പേര് മാറ്റാൻ തീരുമാനിച്ചത്.

വിവിധ നിറങ്ങൾ കാണിക്കുന്ന ഉത്പന്നത്തിന്റെ പാക്കിങ്ങിലും മാറ്റങ്ങളുണ്ടാകും. പുതിയ പേര് അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. 

English Summary : Fair & Lovely' to Drop 'Fair' from name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com