ADVERTISEMENT

തെന്നിന്ത്യൻ താരസുന്ദരി സമാന്തയ്ക്ക് ഇപ്പോൾ 33 വയസ്സുണ്ട്. അഭിനയത്തിനൊപ്പം മോഡലിങ്ങും ഫോട്ടോഷൂട്ടുകളുമൊക്കെയായി താരം തിരക്കിലാണ്. കഥാപാത്രങ്ങൾ പോലെ നിഷ്കളങ്കമാണ് ആ സൗന്ദര്യം. സമാന്തയെ പോലെ തന്നെ പ്രസരിപ്പും തിളക്കവുമുള്ള ചർമം. 

എന്താണ് സൗന്ദര്യ രഹസ്യം എന്ന ചോദ്യം പല അഭിമുഖങ്ങളിലും താരം നേരിട്ടിട്ടുണ്ട്. രഹസ്യങ്ങളൊന്നുമില്ലെന്നും അഞ്ചു കാര്യങ്ങളാണ് താൻ ശ്രദ്ധിക്കാറുള്ളതെന്നുമായിരുന്നു സമാന്ത തുറന്നു പറഞ്ഞിട്ടുള്ളത്. അവ ഏതെല്ലാമാണെന്നു നോക്കാം.

സൺസ്ക്രീൻ

വീടിനകത്തായാലും പുറത്തായാലും സൺസ്ക്രീൻ സമാന്തയ്ക്ക് നിർബന്ധമാണ്. ചർമത്തിന് UV രശ്മികൾ സൃഷ്ടിച്ചേക്കാവുന്ന അപകടം അറിയാവുന്നതുകൊണ്ടാണ് സൺസ്ക്രീനിന് വളരേയെറെ പ്രാധാന്യം നൽകുന്നത്. ചർമത്തിന് സൂര്യപ്രകാശം മൂലമുണ്ടാകുന്ന പരുക്കുകൾ ഒഴിവാക്കി സുരക്ഷ ഉറപ്പുവരുത്തുന്നു..

samantha-3

നൈറ്റ് ക്രീം

ചർമത്തിലെ കൊളീജന്റെ ഉത്പാദനത്തിന് വേഗം കൂട്ടാൻ നെറ്റ് ക്രീം സഹായിക്കും. ചർമത്തിന്റെ ഇലാസ്തികതയും ആര്‍ദ്രതയും നിലനിർത്തുന്നതിലും നൈറ്റ് ക്രീമിന് വലിയ പങ്കുണ്ട്. ഇതുവഴി ചർമത്തിന് പ്രായക്കുറവ് തോന്നിക്കുന്നു.

samantha-5

ഭക്ഷണം

പഴങ്ങൾക്കും പച്ചക്കറികൾക്കും വളരെയധികം പ്രാധാന്യം നൽകികൊണ്ടുള്ള ഭക്ഷണക്രമമാണ് സമാന്ത പിന്തുടരുന്നത്. ആഹാരമാണ് ഒരു വ്യക്തിയെ നിശ്ചയിക്കുന്നതെന്ന് താരം വിശ്വസിക്കുന്നു. എണ്ണ അമിതമായി ഉള്ള ആഹാരങ്ങൾ ഉപയോഗിക്കാറില്ല.

samantha-2

മേക്കപ്പ്

സിനിമകളും പരസ്യങ്ങളുമായി മിക്കപ്പോഴും ഷൂട്ടുകളുടെ തിരക്കിലായിരിക്കുമെങ്കിലും സാധ്യമാകുന്ന അവസരങ്ങളില്‍ മിനിമൽ മേക്കപ്പിന് പ്രാധാന്യം നൽകുന്നു. ചർമത്തിന് അമിതമായ സമ്മർദം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നു. ഫൗണ്ടേഷൻ മാത്രം ഉപയോഗിക്കാനാണ് താരത്തിന് കൂടുതൽ താൽപര്യം. വീട്ടിലാണെങ്കിൽ സൺസ്ക്രീന്‍ മാത്രം.

samantha-1

മനസ്സ്

സന്തോഷത്തോടെയും സമാധാനത്തോടും കൂടിയിരിക്കേണ്ടതും ചർമത്തിന്റെ പരിചരണത്തിൽ മുഖ്യമാണെന്നാണ് സമാന്തയുടെ നിലപാട്. ‘‘ദേഷ്യവും നെഗറ്റീവുമായി ചിന്തകളിൽ നിന്ന് മനസ്സിനെ മുക്തമായി സൂക്ഷിക്കേണ്ടത് മുഖത്തിന്റെ തിളക്കത്തിനും പ്രസരിപ്പിനും കൂടി ആവശ്യമാണ്’’– ഒരു അഭിമുഖത്തിൽ സമാന്ത പറഞ്ഞു. അതുകൊണ്ട് നെഗറ്റീവ് ആളുകളുടെ അടുത്തേക്ക് പോകാറില്ലെന്നും താരം വ്യക്തമാക്കി.

 

English Summary : Samantha Akkinen Beauty Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com