ADVERTISEMENT

ജീവിത രീതിയിലെല്ലാം വലിയ മാറ്റങ്ങളാണ് കോവിഡ് കാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് ചർമ പരിപാലനത്തിലും സൗന്ദര്യ സംരക്ഷണത്തിലും പ്രതിഫലിക്കുന്നുണ്ട്. വീട്ടിലുള്ള വസ്തുക്കൾ ഫലപ്രദമായി ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം വർധിക്കുകയാണ്. അതിനാൽ പഴങ്ങൾ ഉപയോഗിച്ചുള്ള എതാനും ഫെയ്സ് മാസ്ക്കുകൾ പരിചയപ്പെടാം; 

നേന്ത്രപ്പഴ ഫെയ്സ് മാസ്ക് : ചർമം മോയിസ്ച്വറൈസ് ചെയ്യാനും ചുറ്റുപാടില്‍ നിന്നുള്ള കേടുപാടുകളിൽ നിന്നു സംരക്ഷണമൊരുക്കാനും ഈ ഫെയ്സ് മാസ്ക്കിന് സാധിക്കും. ഒരു പഴവും ഒരു സ്പൂൺ തേനുമാണ് ആവശ്യമുള്ള വസ്തുക്കൾ. ഇത് മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കണം. മുഖത്തു പുരട്ടി 15 മിനിറ്റിന്ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. 

ആപ്പിൾ ഫെയ്സ് മാസ്ക് : ചർമത്തിലെ രക്തയോട്ടവും കൊളീജൻ ഉത്പാദനവും വർധിപ്പിക്കാൻ ഈ ഫെയ്സ് മാസ്ക് സഹായിക്കുന്നു. ഒരു ആപ്പിൾ എടുത്ത് കഷ്ണങ്ങളാക്കി അതിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക. ഇത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന്ശേഷം കഴുകി കളയാം. 

പപ്പായ ഫെയ്സ് മാസ്ക് : പപ്പായയിലുള്ള എൻസൈമുകൾക്ക് ചർമത്തിന് തിളക്കം നൽകാൻ സാധിക്കും. രണ്ടോ, മൂന്നോ കഷ്ണം പപ്പായ എടുത്ത് അതിലേക്ക് ഒരു സ്പൂൺ റോസ്‌വാട്ടര്‍ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം.

തണ്ണിമത്തൻ ഫെയ്സ് മാസ്ക് : ചർമത്തിന് മിനുസവും ആർദ്രതയതും  ലഭിക്കാൻ ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കാം. രണ്ട് കഷ്ണം തണ്ണിമത്തൻ, ഒരു സ്പൂൺ തൈര്, രണ്ട് തുള്ളി നാരങ്ങാനീര് എന്നിവയാണ് ആവശ്യമുള്ളത്. ഇതു നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

English Summary : Fruit face masks for glowing skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com