ADVERTISEMENT

ചർമത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുഖകാന്തി വീണ്ടെടുക്കാൻ ഉപയോഗിക്കുന്ന പ്രകൃതിദത്ത ഫെയ്സ്പാക് പരിചയപ്പെടുത്തി സീരിയൽ താരം മേഘ്ന വിൻസെന്റ്. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ഫെയ്സ്പാക് തയാറാക്കുന്നതിന്റെ വിഡിയോയാണ് യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചത്. മുഖത്തിന് അസ്വസ്ഥകൾ ലഭിക്കുമ്പോൾ ഈ നാച്വറൽ ഫെയ്സ്പാക്കാണ് ഉപയോഗിക്കുന്നത്. അതിവേഗം ഫലം ലഭിക്കുമെന്നും താരം പറഞ്ഞു.

ആര്യവേപ്പില, മഞ്ഞൾ, കറ്റാർവാഴ, കടലമാവ്, നാരങ്ങനീര് എന്നിവയാണ് ഫെയ്സ്പാക് തയാറാക്കാൻ ആവശ്യമുള്ള വസ്തുക്കൾ. ഒരു ബോളിൽ ഒരു സ്പൂൺ കടലമാവ് എടുക്കുക. അതിലേക്ക് കാൽ സ്പൂൺ അരച്ച മഞ്ഞൾ, രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, അര സ്പൂൺ നാരങ്ങ നീര് എന്നിവ ചേർക്കുക. ആര്യവേപ്പില അരച്ചെടുത്ത് വെള്ളത്തില്‍ ചേർത്ത് അരിച്ചെടുത്ത മിശ്രിതം ആവശ്യത്തിനൊഴിച്ചു കൊടുത്ത് ഇത് പേസ്റ്റ് പോലെയാക്കണം.

അതിനുശേഷം ഈ പേസ്റ്റ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. 20-30 മിനിറ്റ് കഴിയുമ്പോൾ സാധാരണ വെള്ളത്തിൽ ഇത് കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിന്റെ ടോൺ മെച്ചപ്പെടുത്താൻ, അമിതമായ എണ്ണമയം അകറ്റാൻ, അലർജി, അസ്വസ്ഥത എന്നിവ ഇല്ലാതാക്കാൻ ഈ നാച്വറൽ ഫെയ്സ്പാക് സാഹായകരമാണെന്ന് മേഘ്ന പറയുന്നു.

English Summary : Meghna Vincent favorite face pack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com