താരന് ബ്രേക്കിടാം, മുടി തിളങ്ങും; തൊട്ടടുത്തുണ്ട് വഴികൾ!

hair-mask-to-prevent-dandruff
പ്രതീകാത്മക ചിത്രം
SHARE

മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് താരൻ. മാത്രമല്ല, വലിയ അസ്വസ്ഥതയ്ക്കും താരൻ കാരണമാകും. മുടിക്ക് വേണ്ടി ആഴ്ചയിൽ കുറച്ചു സമയം മാറ്റിവെച്ചാൽ വളരെ സിംപിളായി താരനെ അകറ്റാം. ഇതിനായി വീട്ടിൽ തയാറാക്കാനാവുന്ന ചില ഹെയർമാസ്ക്കുകൾ ഇതാ.

ഉലുവയും ചെമ്പരത്തിയും

പണ്ടുകാലം മുതലേ ചെമ്പരത്തി കൊണ്ടുള്ള താളികൾ ഉപയോഗത്തിലുണ്ട്.  മുടി വളർച്ചയ്ക്കും കോശങ്ങളുടെ കരുത്തിനും ഏറ്റവും അനുയോജ്യമായ വസ്തുങ്ങളിലൊന്നാണ് ഉലുവ. ഇവ ഉപയോഗിച്ച് മികച്ച ഹെയർമാസ്ക് തയാറാക്കാം.

തയാറാക്കേണ്ട വിധം:

10 ചെമ്പരത്തി ഇലകൾ, ഒരു ടേബിൾ സ്പൂൺ ഉലുവ, അരക്കപ്പ് യോഗർട്ട് എന്നിവയാണ് ഇതിനാവശ്യം. ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടുവെച്ച ഉലുവ,  ചെമ്പരത്തിയുടെ ഇല,  യോഗർട്ട് എന്നിവ നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് മുടികൾക്കിടയിലും തലയോട്ടിയിലും പുരട്ടണം. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇങ്ങനെ ചെയ്യുക. ഫലം കിട്ടും. 

ഗ്രീൻ ടീ, പെപ്പർമിൻഡ്

ഫംഗസുകളെ നേരിടാനുള്ള കഴിവാണ് ഗ്രീൻ ടീയുടെ സവിശേഷത. പെപ്പർമിൻഡ് എസൻഷ്യ ഓയിൽ തലയ്ക്ക് തണുപ്പ് നൽകുകയും താരനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

തയാറാക്കേണ്ട വിധം:

ഒരു കപ്പ് ഗ്രീൻ ടീ, രണ്ടു തുള്ളി പെപ്പർമിൻഡ് എസൻഷ്യൽ ഓയിൽ എന്നിവ നന്നായി മിക്സ് ചെയ്ത് മാറ്റിവെയ്ക്കുക. ആദ്യം മുടി പച്ചവെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകണം. അതിനുശേഷം ഈ മിക്സ് ഉപയോഗിച്ചും കഴുകുക. അരമണിക്കൂർ തല മസാജ് ചെയ്യണം. അതിനുഷേം സൾഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിച്ച് കഴുകണം. ആഴ്ചയിൽ ഒരിക്കൽ ഇത് ആവർത്തിക്കുക.

പഴവും ഒലീവ് ഓയിലും

പഴത്തിലെ ഘടകങ്ങൾ താരനെ ഇല്ലാതാക്കാൻ നല്ലതാണ്. ഒലീവ് ഓയിൽ മുടിയുടെ കരുത്ത് വർധിപ്പിക്കുകയും ചെയ്യുന്നു.

തയാറാക്കേണ്ട വിധം:

രണ്ട് പഴുത്തപഴം, ഒരു ഒലീവ് ഓയിൽ, അര സ്പൂൺ തേൻ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കൾ.

പഴം നന്നായി ചതച്ച് അതിലേക്ക് ഒലീവ് ഓയിൽ, തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മുടിയിൽ തേയ്ക്കുക. 30 മിനിറ്റിന്ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുക.

മുട്ടയും യോഗർട്ടും

മുടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത കണ്ടീഷനറാണ് മുട്ട. നിരവധി കോശസംരക്ഷണ വസ്തുക്കളിലെ ഘടകമായി മുട്ട ഉപയോഗിക്കുന്നുമുണ്ട്. ഇതിനൊപ്പെം യോഗാർട്ടും കൂടിച്ചേർത്താൽ മികച്ചൊരു ഹെയർമാസ്ക് റെഡി.

തയാറാക്കേണ്ട വിധം:

ഒരു മുട്ടയുടെ വെള്ള, ഒരു കപ്പ് യോഗർട്ട്, രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിൽ എന്നിവയാണ് ആവശ്യം. ഇതെല്ലാം ഒരു ബൗളിലിട്ട് നന്നായി മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലുമായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകണം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുക. 

English Summary : Hair Mask to prevent dandruff

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA