തിളക്കവും മിനുസവുമുള്ള മുഖം ; സൗന്ദര്യ രഹസ്യം പങ്കുവച്ച് രാകുൽ പ്രീത് സിങ്

rakul-preet-singh-banana-face-mask
SHARE

സിനിമ താരങ്ങൾ തങ്ങളുടെ ബ്യൂട്ടി ടിപ്സ് പങ്കുവയ്ക്കാൻ മുന്നോട്ടു വരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നടി രാകുൽ പ്രീത് സിങ് തന്റെ പ്രിയപ്പെട്ട ഫെയ്സ്മാസ്ക് പങ്കുവച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെ ബനാന ഫെയ്സ്മാസ്ക് ആണ് രാകുൽ പരിചയപ്പെടുത്തിയത്.

പഴം ഉടച്ചെടുത്ത് അതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കണം. അതിലേക്ക് അര ടീസ്പൂൺ തേൻ ഒഴിക്കണം. ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്താൽ ബനാന ഫെയ്സ്മാസ്ക് തയാർ. 

ഇത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ തുടച്ചുമാറ്റാം. പഴം ചർമത്തെ ജലാംശം നിലനിർത്തുന്നു. ചർമത്തിലെ കറുത്ത പുള്ളികൾ നീക്കാന്‍ നാരങ്ങാനീരും മൃദുവാക്കാൻ തേനും സഹായിക്കുമെന്ന് രാകുൽ പറയുന്നു. 

English Summary : Rakul Preet Singh Favorite Face mask

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA