മേക്കപ്പ് ആണെന്നു ചുമ്മാ കുശുമ്പു പറയല്ലേ; ഈ താര സുന്ദരിമാരുടെ സൗന്ദര്യ രഹസ്യമിതാണ് !

home-remedies-skincare-bollywood-actresses-beauty-secrets
അനന്യ പാണ്ഡെ, ആലിയ ബട്ട്, അനുഷ്ക ശർമ, കത്രീന കൈഫ്
SHARE

‘ഓ! അതൊക്കെ വെറും മേക്കപ്പ് ആണെന്നേ’... സിനിമാനടിമാരുടെയും മോഡലുകളുടെയും മറ്റും അസാധ്യ സൗന്ദര്യം കാണുമ്പോൾ പലരും പറയുന്ന വാചകമാണിത്. എന്നാൽ മേക്കപ്പും സൗന്ദര്യവർധക വസ്തുക്കളും ഉപയോഗിക്കേണ്ടി വരുമ്പോഴും അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട് താരസുന്ദരിമാർക്ക്. അതുകൊണ്ടാണ് ചർമസൗന്ദര്യവും കാർകൂന്തലഴകും സംരക്ഷിക്കാൻ അവർ പ്രകൃതിദത്ത ചേരുവകൾ മാത്രമുപയോഗിക്കുന്നത്

തിളങ്ങുന്ന ചർമവും അഴകുള്ള തലമുടിയും സ്വന്തമാക്കാൻ ബോളിവുഡിലെ അഞ്ചു സുന്ദരിമാർ ശീലമാക്കിയ പ്രകൃതിദത്ത സൗന്ദര്യവർധക മാർഗ്ഗങ്ങളെക്കുറിച്ചറിയാം.

പനിനീരഴകുമായി അനന്യ പാണ്ഡേ

ananya-pande

ഒരു ബോട്ടിൽ സ്പ്രേയുമായാണ് ബോളിവുഡ് താരം അനന്യ പാണ്ഡേയുടെ നടപ്പ്. ആ സ്പ്രേ ബോട്ടിലിൽ നിറച്ചിരിക്കുന്നതാകട്ടെ പനിനീരും. കൃത്യമായ ഇടവേളകളിൽ ശരീരത്തിൽ പനിനീർ സ്പ്രേ ചെയ്യുന്നതാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് അനന്യ പറയും. മൃതകോശങ്ങളെ ഇല്ലാതാക്കി മുഖകാന്തി സ്വന്തമാക്കാൻ ഒരു രഹസ്യ സൗന്ദര്യക്കൂട്ടുണ്ട് കക്ഷിക്ക്. മഞ്ഞളും തൈരും തേനും നിശ്ചിത അനുപാതത്തിലെടുത്ത മിശ്രിതം കൊണ്ടു തയാറാക്കിയ ഫെയ്സ് പാക്കാണ് തനിക്കേറെയിഷ്ടമെന്നും ചർമത്തിലെ മാലിന്യങ്ങളകറ്റാനുള്ള സൂപ്പർ പവർ ഈ ഫെയ്സ് പാക്കിനുണ്ടെന്നും അനന്യ പറയുന്നു. 

തിളങ്ങുന്ന ചർമത്തിന് അനുഷ്കയുടെ സീക്രട്ട് നീം പാക്ക്

anushka-sharma-win-the-red-carpet

തന്റെ ചർമസൗന്ദര്യ സംരക്ഷണത്തിന്റെ ക്രെഡിറ്റ് പനിനീരിനും ആര്യവേപ്പിലകൾക്കും നൽകാനാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമയ്ക്കിഷ്ടം. ചർമം വൃത്തിയാക്കാൻ പനിനീരുപയോഗിക്കുന്ന അനുഷ്ക ചർമത്തിലെ മാലിന്യം നീക്കാനുപയോഗിക്കുന്നത് ആര്യവേപ്പിലയും മഞ്ഞളും വെള്ളവും ചേർത്തുണ്ടാക്കുന്ന ഫെയ്സ്പാക്കാണ്.

മുൾട്ടാനിമിട്ടിയെ വിട്ടൊരു കളിയില്ല ആലിയയ്ക്ക്

alia-bhatt-shares-heartening-post-for-daddy

ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യത്തിനു പിന്നിലെ രഹസ്യം മുൾട്ടാനിമിട്ടിയാണെന്നു പറയാനൊട്ടും മടിയില്ല താര സുന്ദരി ആലിയ ഭട്ടിന്. ചർമത്തിലെ എണ്ണമയം നീക്കം ചെയ്യാനുള്ള മുൾട്ടാനിമിട്ടിയുടെ കഴിവാണ് ആലിയയ്ക്ക് ഏറെയിഷ്ടം. ചർമത്തെ വൃത്തിയായി വയ്ക്കാനും മുഖക്കുരുവിനെ അകറ്റി നിർത്താനും ഈ സൗന്ദര്യക്കൂട്ട് തന്നെ സഹായിക്കുമെന്നും ആലിയ പറയുന്നു.

കത്രീനയ്ക്ക് എല്ലാം നാച്ചുറലാണിഷ്ടം

katrina-kaif-doppelganger-alina-rai

മിനിമൽ മേക്കപ്കൊണ്ട് ആരാധകരുടെ മനം കവർന്ന താരമാണ് കത്രീന കൈഫ്. നാച്ചുറൽ ബ്യൂട്ടിയെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരത്തിന് പ്രകൃതിദത്ത സൗന്ദര്യ മാർഗ്ഗങ്ങളോടാണ് താൽപര്യം. വീട്ടിൽ തയാറാക്കുന്ന മിനറൽ ക്ലേ മാസ്ക്കാണ് താരത്തിനേറെയിഷ്ടം.  ശരീരത്തിലെ ധാതുക്കൾ നിലനിർത്താനും എണ്ണമയം അകറ്റാനും ഈ മാസ്ക് സഹായിക്കും. ഓയിൽ മസാജാണ് തന്റെ ചർമ സൗന്ദര്യത്തിന്റെ മറ്റൊരു രഹസ്യമെന്നും കത്രീന വ്യക്തമാക്കുന്നു.

തേൻ തോൽക്കുമഴകുമായ് കരീന

kareena-kapoor-reveal-first-crush

ഫിറ്റ്നസ് നിലനിർത്തുന്നതിൽ മാത്രല്ല സൗന്ദര്യ സംരക്ഷണത്തിലും അതീവശ്രദ്ധ വേണമെന്ന് ഓർമിപ്പിക്കുകയാണ് ബിടൗണിലെ ക്വീൻ സ്റ്റാർ കരീന കപൂർ. മുഖകാന്തി സംരക്ഷിക്കാനായി തേനാണ് കരീന ഉപയോഗിക്കുന്നത്. ചർമത്തിലെ ഈർപ്പം നിലനിർത്താനുള്ള കഴിവ് തേനിനുണ്ടെന്നും 

തിളങ്ങുന്ന, സൗരഭ്യമുള്ള ചർമം സ്വന്തമാക്കാൻ തേൻ സഹായിക്കുമെന്നും കരീന പറയുന്നു.

English Summary : Beauty Secrets of Bollywood Actresses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA