ADVERTISEMENT

ഹെയർ ട്രാൻസ്പ്ലാന്റിങ്ങിന്റെ മുൻകരുതൽ ആരംഭിക്കുന്നത് രോഗനിർണയത്തിൽ നിന്നുമാണ്. എല്ലാത്തരം മുടികൊഴിച്ചിലിനും ഹെയർ ട്രാൻസ്പ്ലാന്റ് ഒരു പരിഹാരമല്ല. അതിനാൽ ഹെയർട്രാൻസ്പ്ലാന്റുകൊണ്ട് പരിഹരിക്കാനാവുന്ന മുടികൊഴിച്ചിലാണോ എന്ന് ആദ്യം തന്നെ ഉറപ്പു വരുത്തണം.

ഹെയർട്രാൻസ്പ്ലാന്റ് കൊണ്ട് പരിഹരിക്കാനാവുന്നതാണ് എന്നു ഉറപ്പാക്കിയാൽ അലോപേഷ്യ ടെസ്റ്റ് ചെയ്യണം. തലയോട്ടി പരിശോധിച്ച് അണുബാധയോ വീക്കമോ ഇല്ലെന്ന് ഇതിലൂടെ ഉറപ്പുവരുത്താം. എതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ നൽകി രോഗം മാറിയശേഷമായിരിക്കണം ഹെയർട്രാൻസ്പ്ലാന്റ് ചെയ്യേണ്ടത്. മുടിയുടെ അവസ്ഥയും എത്ര മുടി ട്രാൻസ്പ്ലാന്റിനു വേണ്ടി എടുക്കാം എന്നെല്ലാം അലോപേഷ്യ ടെസ്റ്റിലൂടെ മനസ്സിലാക്കാം. 

ഹെയർട്രാൻസ്പ്ലാന്റിനു ഒരുങ്ങുന്ന വ്യക്തിയുടെ മെഡിക്കൽ ഹിസ്റ്ററി വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യ വിവരങ്ങൾ ഹെയർട്രാൻസ്പ്ലാന്റിനു മുന്‍പ് ഡോക്ടറുമായി പങ്കുവയ്ക്കണം. രോഗങ്ങൾ, ദിവസവും കഴിക്കുന്ന മരുന്നുകൾ, ജീവിത രീതികൾ എന്നിവയെല്ലാം പരിഗണിച്ചു വേണം ഹെയർട്രാൻസ്പ്ലാന്റ് ചെയ്യാൻ. ഇതൊന്നും അറിയാതെ ഹെയർട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത് അപകടകരമായി മാറാം. രക്ത സമ്മർദ്ദമോ, ഉയർന്ന പ്രമേഹമോ ഉള്ളപ്പോൾ ഹെയർട്രാൻസ്പ്ലാന്റിങ് സാധ്യമല്ല. എന്നാൽ ഇക്കാര്യങ്ങൾ മനസ്സിലാക്കിയാല്‍ അനുയോജ്യവും സുരക്ഷിതവുമായ രീതിയിൽ ശസ്ത്രക്രിയ ചെയ്യാനാകും. 

രക്ത പരിശോധന നടത്തി അണുബാധ, രക്തസംബന്ധമായ പ്രശ്നങ്ങൾ, മറ്റു രോഗാവസ്ഥകൾ എന്നിവ ഇല്ലെന്നു മനസ്സിലാക്കണം. പോഷകങ്ങളുടെ കുറവോ ഹോർമോണുകളുടെ അസുന്തലിതാവസ്ഥയോ ഇല്ലെന്ന് ഉറപ്പുവരുത്തണം. സുരക്ഷയുടെ ഭാഗമായി ഒരു സ്ക്രീനിങ് ടെസ്റ്റും നടത്തേണ്ടതുണ്ട്. ഇതെല്ലാം ഹെയർ ട്രാൻസ്പ്ലാന്റിങ്ങിനു മുൻപ് സ്വീകരിക്കേണ്ട മുൻകരുതലുകളാണ്. 

ഹെയർ ട്രാൻസ്പ്ലാന്റിനു ശേഷം ഡോണർ ഏരിയ ഡ്രസ് ചെയ്യും. അടുത്ത ദിവസമാണ് ആ ഡ്രസ്സിങ് നീക്കം ചെയ്യേണ്ടത്. രാത്രി കിടന്നുറങ്ങുമ്പോൾ ട്രാൻസ്പ്ലാന്റ് ചെയ്ത സ്ഥലത്ത് സമ്മർദം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഉറങ്ങാൻ കിടക്കുമ്പോൾ തലയിണ ക്രമീകരിച്ച് അതിനുവേണ്ട സാഹചര്യം ഒരുക്കണം. തൊട്ടടുത്ത ദിവസം ഡോണർ ഭാഗത്തെ ഡ്രസ്സിങ് നീക്കം ചെയ്യാം. പിന്നീട്, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. നേരിട്ട് സൂര്യപ്രകാശം തലയിലടിക്കുന്നത് ഒരാഴ്ചത്തേക്ക് ഒഴിവാക്കാം. അധിക സമ്മർദം നൽകുന്ന വ്യായാമങ്ങളും പാടില്ല.

ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത ആദ്യ‌ നാലാഴ്ച വരെ ‌ആന്റി ബയോട്ടിക്സ് ഉണ്ടാവും. അതിനുശേഷം രണ്ടാഴ്ച മരുന്നുകൾ ഒന്നും ഉണ്ടാവില്ല. മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ച മുതൽ ‌സപ്ലിമെന്റ്സ് എടുക്കാവുന്നതാണ്. മുടിയുടെ വളർച്ചയും വേഗതയും അനുസരിച്ച്  4–6 മാസം വരെ ഇതൊല്ലാം ആവശ്യമായി വരാം. പിന്നീട് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത ഡോക്ടറുടെ നിർദേശത്തിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുകയാണ് വേണ്ടത്.

ഡിഎച്ച്ഐ ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കണ്‍സൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com