ആരും പറയും എന്താ ഒരു ലുക്ക്; ഒരു മിനിറ്റിൽ സുന്ദരിയാകാം

HIGHLIGHTS
  • സ്ഥിരം ഹെയർസ്റ്റൈൽ ഒന്നു മാറ്റിപ്പിടിച്ചാൽത്തന്നെ പകുതി പ്രശ്നങ്ങൾ മാറും
refresh-your-look-in-less-than-a-minute
Image Credits : Prostock-studio / Shutterstock.com
SHARE

എപ്പോഴും ഫ്രഷ് ലുക്കിലിരിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും മേക്കപ്പിനായി ചെലവഴിക്കേണ്ടി വരുന്ന സമയത്തിന്റെ കാര്യമോർക്കുമ്പോൾ പലർക്കും മടുപ്പനുഭവപ്പെടാറുണ്ട്. എന്നാൽ ചില സൂത്രങ്ങൾ പ്രയോഗിച്ചാൽ മിനിറ്റുകൾക്കകം കിടിലൻ ലുക്ക് സ്വന്തമാക്കാം. 60 സെക്കൻഡ് കൊണ്ട് കിടിലൻ ലുക്ക് സ്വന്തമാക്കാനുള്ള സൗന്ദര്യവിദഗ്ധരുടെ ചില ടിപ്സ് ഇതാ...

ബ്രഷ് ചെയ്തു സുന്ദരമാക്കാം പുരികങ്ങളെ

കോവിഡ് കാലത്ത് മാസ്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ ഒരാളെ നോക്കുമ്പോൾ ആദ്യം കണ്ണെത്തുക അയാളുടെ പുരികങ്ങളിലേക്കും കണ്ണുകളിലേക്കുമായിരിക്കും. അതുകൊണ്ടു തന്നെ പുരികങ്ങൾക്ക് എപ്പോഴും വൃത്തിയായി ആകൃതി വരുത്തുവാൻ ശ്രദ്ധിക്കുക. ഒരു മിനിറ്റ് കൊണ്ട് മേക്കപ് ചെയ്യാനുള്ള ടിപ് തുടങ്ങുന്നത് പുരികങ്ങളിലാണ്. ആകൃതി വരുത്തിയ പുരികങ്ങൾ ചീകിയൊതുക്കുക. പുരികം വല്ലാതെ കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ ആ ഗ്യാപ് ഐ ബ്രോ പെൻസിലുപയോഗിച്ച് ഫിൽ ചെയ്യുക. ശേഷം ഐ ബ്രോ ടൂൾ ഉപയോഗിച്ച് ഒന്നുകൂടി ചീകിയൊതുക്കുക. 

മുഖം ഡൾ ആണോ? വേഗം ക്ലെൻസിങ് ചെയ്യാം

മുഖം വളരെ ഡൾ ആയി തോന്നുന്നുണ്ടെങ്കിൽ വേഗം തന്നെ മുഖത്ത് ഒരു ക്ലെൻസർ ഉപയോഗിക്കണം. ഫെയ്സ്‌വാഷിൽ അൽപം ബേക്കിങ് സോഡ ചേർത്താൽ മുഖത്തിന് നല്ല നാച്ചുറൽ ലുക്കും തിളക്കവും കിട്ടും. വളരെ കുറഞ്ഞ അളവിൽ മാത്രമേ ബേക്കിങ് സോഡ ഉപയോഗിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മുടിയെ വരുതിയിലാക്കാൻ ഹെയർ സ്പ്രേ

വൃത്തിയില്ലാതെ പാറിപ്പറക്കുന്ന മുടിയിഴകൾ നൽകുന്നത് പ്രാകൃതമായ ഒരു ലുക്ക് ആയിരിക്കും. മുടി വൃത്തിയായും മൃദുലമായുമിരിക്കാൻ നല്ലൊരു ഹെയർ സ്പ്രേ ഉപയോഗിക്കാം. ഇടയ്ക്കിടെ കൈകൾ കൊണ്ട് മുടി മാടിയൊതുക്കുന്നത് ഒഴിവാക്കാനും മുടി വൃത്തിയോടെയും ഭംഗിയോടെയുമിരിക്കാനും ഈ ടെക്നിക് സഹായിക്കും.

ചർമത്തിന് നൽകാം ഉള്ളിൽനിന്നു സംരക്ഷണം

മൃദുലമായ ചർമം സ്വന്തമാക്കാൻ ഒമേഗ– 3 സപ്ലിമെന്റ്സ് ചർമ സംരക്ഷണത്തിന്റെ ഭാഗമാക്കാം.  ഈ ഘടകങ്ങൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ വൈകിപ്പിക്കുമെന്നു മാത്രമല്ല മുഖത്തെ പാടുകളെയും ചുളിവുകളെയും മായ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത്തരം സപ്ലിമെന്റുകൾ ഒരിക്കലും സ്വയം തിരഞ്ഞെടുക്കരുത്. ഒരു ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.

ഹെയർ സ്റ്റൈലിലും മാറ്റം വരുത്താം

തീരെ ഉള്ളു കുറഞ്ഞ മുടിയും മൊത്തത്തിലുള്ള ലുക്കിനെ സാരമായി ബാധിച്ചേക്കാം. തലയുടെ മുൻഭാഗത്ത് മുടി കുറവുള്ളവർ സ്ഥിരം ഹെയർസ്റ്റൈൽ ഒന്നു മാറ്റിപ്പിടിച്ചാൽത്തന്നെ പകുതി പ്രശ്നങ്ങൾ മാറും.

English Summary : This is how you refresh your look in less than a minute!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA