ADVERTISEMENT

ആരോഗ്യവും ഭംഗിയുമുള്ള, തിളങ്ങുന്ന ചർമം വേണമെന്ന് ആഗ്രഹമുണ്ടോ? അതെളുപ്പമല്ലെന്നാണ് മിക്കവരും കരുതുന്നത്. അന്തരീക്ഷ മലിനീകരണം, ചില മോശം ഉൽപന്നങ്ങളുടെ ഉപയോഗം, ഹോ‌ർമോൺ സംബന്ധമായ പ്രശ്നങ്ങൾ ഇതെല്ലാം ചർമത്തെ ദോഷകരമായി ബാധിക്കാറുണ്ട്. മുഖചർമത്തിൽ ചുളിവും കറുത്ത പാടും കുത്തുകളും വരാൻ ഇവ കാരണമാകും. പക്ഷേ രാവിലെ ചില കാര്യങ്ങൾ ശീലമാക്കിയാൽ തീർച്ചയായും ചർമം ഭംഗിയുള്ളതാക്കാം.

ചൂടുവെള്ളം കുടിക്കാം

രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കാം. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി ചർമത്തിന് തിളക്കം നൽകാനും ഈ ശീലം സഹായിക്കും. 

വ്യായാമം ചെയ്തു വിയർക്കാം

ദിവസവും രാവിലെ ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങൾ ശീലമാക്കാം. ശരീരം ഫിറ്റായിരിക്കാൻ മാത്രമല്ല. ചർമം സുന്ദരമായിരിക്കാനും ഇത് സഹായിക്കും. വിയർപ്പിലൂടെ ശരീരത്തിലെ മാലിന്യം പുറന്തള്ളപ്പെടുകയും ശരീരത്തിലെ രക്തയോട്ടം വർധിക്കുകയും ചെയ്യും. ഈ രണ്ടു കാര്യങ്ങളിലൂടെ ചർമത്തിന് നാച്ചുറൽ ഫ്രഷ്നസ് ലഭിക്കുകയും ചർമം തിളങ്ങുകയും ചെയ്യും. ആഴ്ചയിൽ ചുരുങ്ങിയത് 4,5 ദിവസമെങ്കിലും മുടങ്ങാതെ വ്യായാമം ചെയ്യണം. മുപ്പതു മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം.

സിടിഎം ശീലമാക്കാം

ക്ലെൻസിങ്, ടോണിങ്, മോയ്സചറൈസിങ് എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാക്കാം. ഇതു ചർമത്തിൽ എത്രത്തോളം മാറ്റമുണ്ടാക്കുമെന്ന് അത് ചെയ്തു തുടങ്ങിയാലേ മനസ്സിലാകൂ. ചർമത്തിലെ മാലിന്യങ്ങളെ അകറ്റാൻ ക്ലെൻസർ സഹായിക്കുമ്പോൾ ടോണിങ് ചർമത്തിലെ പൊടിയും അഴുക്കും നീക്കുകയും ചർമത്തെ മോയിസ്ചറൈസ് ചെയ്ത് ചർമത്തിന് മൃദുത്വവും പതുപതുപ്പും സമ്മാനിക്കുകയും ചെയ്യുന്നു. ദിവസവും രാവിലെ ഈ കാര്യങ്ങൾ ശീലമാക്കിയാൽ ചർമത്തിലെ മാറ്റങ്ങൾ അനുഭവിച്ചറിയാൻ സാധിക്കും.

English Summary : These morning habits will help make your skin glow unlike ever before

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com