നിലാന്‍ഷി പട്ടേലിന്റെ 200 സെന്റിമീറ്റർ നീളമുള്ള മുടി ; വിഡിയോയുമായി ഗിന്നസ് വേൾഡ് റെക്കോർഡ്

HIGHLIGHTS
  • 18 കാരിയായ നീലാൻഷി ഗുജറാത്ത് സ്വദേശിനിയാണ്
longest-hair-on-a-teenager-ever-video
Image Credits : guinnessworldrecords
SHARE

എക്കാലത്തേയും ഏറ്റവും നീളൻ മുടിയുള്ള കൗമാരക്കാരിയുടെ വിഡിയോ പങ്കുവച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്. ഇന്ത്യക്കാരിയായ നീലാൻഷി പട്ടേൽ ആണ് ഈ റൊക്കോർഡിന് ഉടമ. അവിശ്വസനീയമായ റെക്കോർഡുകളുടെ കഥ യുട്യൂബ് ചാനലിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് പങ്കുവയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് നിലാൻഷിയും സ്ഥാനം പിടിച്ചത്.

18 കാരിയായ നീലാൻഷി ഗുജറാത്ത് സ്വദേശിനിയാണ്. ഏറ്റവും നീളമുള്ള തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോർഡ് 2018 നവംബറിലാണ് നിലാൻഷിയുടെ പേരിലാകുന്നത്. അന്ന് 170.5 സെന്റിമീറ്റർ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്റ്റംബറിൽ 190 സെന്റിമീറ്റർ ആയി ആ റെക്കോർഡ‍് ഉയർന്നു. 2020ൽ ആ റെക്കോർഡ് 200 സെന്റിമീറ്റർ ആയി ഉയർത്തി.

2020 ഓഗസ്റ്റിൽ 18 വയസ്സായതിനാൽ ഏറ്റവും നീളൻ മുടിയള്ള കൗമാരക്കാരി എന്ന റെക്കോർഡിൽ നിലാൻഷിക്ക് തുടരാനാകില്ല. എന്നാൽ ഏക്കാലത്തേയും നീളൻ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോർഡ് നിലാൻഷിയുടെ പേരിലാണ്. 

ആറാമത്തെ വയസ്സിലാണ് അവസാനമായി നീലാൻഷിയുടെ മുടി വെട്ടിച്ചത്. അന്ന് സലൂണിൽ നിന്ന് പ്രതീക്ഷിച്ചതു പോലെയുള്ള ഹെയർകട്ട് അല്ല ലഭിച്ചതെന്നും അതുകൊണ്ട് ഇനി മുടി മുറിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. അമ്മ ഉണ്ടാക്കുന്ന എണ്ണയാണ് ഉപയോഗിക്കുന്നതെന്നും ഇതിന്റെ കൂട്ട് രഹസ്യമാണെന്നും നിലാൻഷി പറഞ്ഞു.

ഏറ്റവും നീളൻ മുടിയുള്ള സ്ത്രീ എന്ന റെക്കോർഡ് ആണ് ഇനി നിലാൻഷിയുടെ ലക്ഷ്യം. നിലവിൽ ഈ റെക്കോര്‍ഡ് ക്സി ക്യുപിംഗ് എന്ന ചൈനക്കാരിയുടെ പേരിലാണ്. 562 സെന്റിമീറ്റർ ആണ് ക്യുപിംഗിന്റെ മുടിയുടെ നീളം. 

English Summmary : Longest hair on a teenager ever ; Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA