അമ്പതുകളിലും സുന്ദരിയാകാം: പ്രായം തോൽക്കും മേക്കപ്പിനെപ്പറ്റി സാൻഡി ലിന്റർ

HIGHLIGHTS
  • ബ്ലഷിനായി തിരഞ്ഞെടുക്കാം ഇളം നിറങ്ങൾ
  • കണ്ണുകൾക്ക് വലുപ്പം തോന്നിപ്പിക്കാം, പ്രായം കുറയ്ക്കാം
powerful-tips-from-makeup-artist-sandylinter-to-ageless-makeup-for-women-over-50
സാൻഡി ലിന്റർ
SHARE

‘മേക്കപ്പിനെ ആളുകളാണ് അണിയേണ്ടത്, അല്ലാതെ മേക്കപ് ആളുകളെയല്ല’ – പറയുന്നത് ലോകപ്രശസ്ത മേക്കപ് ആർട്ടിസ്റ്റ് സാൻഡി ലിന്ററാണ്. സൂപ്പർ മോഡലുകളെയടക്കം വർഷങ്ങളോളം മേക്കപ് ചെയ്ത സാൻഡി 73 ാം വയസ്സിലും ചുറുചുറുക്കുള്ള പ്രഫഷനലാണ്. മേക്കപ്പിനു പ്രായപരിധിയിലെന്നു വ്യക്തമാക്കുന്ന സാൻഡിയുടെ ചില മേക്കപ് ടിപ്സ് ഇതാ....

തുടക്കം നന്നായാൽ പകുതിയായി

മേക്കപ്പിനു മുൻപുള്ള ചർമ സംരക്ഷണത്തിനാണ് ഏറ്റവുമാദ്യം പ്രാധാന്യം നൽകേണ്ടത് എന്നാണ് സാൻഡിയുടെ വാദം. തിളക്കമുള്ള ചർമം സ്വന്തമാക്കാനായി മുൻഗണന നൽകേണ്ടത് ക്ലെൻസിങ്, മോയ്സചറൈസിങ് ഇവയ്ക്കാണ്. സ്ക്രബ് ചെയ്ത് മൃതകോശങ്ങളെ നീക്കം ചെയ്യേണ്ടതും വളരെ പ്രധാനമാണ്. മോയ്സചറൈസർ ഉപയോഗിക്കുമ്പോൾ ഹെവി ആയവ ഒരിക്കലും തിരഞ്ഞെടുക്കരുതെന്നാണ് സാൻഡിയുടെ നിർദേശം. ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന തരം ലൈറ്റ് മോയ്സചറൈസർ മതിയാകും. അല്ലാത്ത പക്ഷം മേക്കപ്പിലെ പോരായ്കൾ മുഴച്ചു നിൽക്കാൻ സാധ്യതയുണ്ട്. 

കുറവുകളെ മറയ്ക്കാം, വിദഗ്ധമായി

ചർമത്തിലെ ചുളിവുകളെ മൂടി വയ്ക്കാനല്ല ഈ സമയത്ത് മേക്കപ് ഉപയോഗിക്കേണ്ടത്. വളരെ ലൈറ്റ് മേക്കപ് കൊണ്ട് പോരായ്മകളെ മറയ്ക്കുകയാണ് വേണ്ടത്. സ്കിൻടോൺ അനുസരിച്ചു വേണം ഈ ഘട്ടത്തിൽ മേക്കപ് തിരഞ്ഞെടുക്കാൻ. സ്പോഞ്ച് അല്ലെങ്കിൽ ഫൗണ്ടേഷൻ ബ്രഷ് ഉപയോഗിച്ചു വേണം മേക്കപ് ചെയ്യാൻ. ഹൈട്രേറ്റിങ് ഫൗണ്ടേഷൻ ഉപയോഗിക്കാത്ത പക്ഷം മുഖത്ത് പ്ലാസ്റ്ററൊട്ടിച്ചതു പോലെ തോന്നും. പിഗ്മെന്റേഷനുള്ള സ്ഥലങ്ങളിൽ ക്രീമി ആയ കൺസീലർ ഉപയോഗിക്കാനും ശ്രദ്ധിക്കണം. കണ്ണുകൾക്കു താഴെയുള്ള കറുത്തപാടുകൾ മറയ്ക്കാനുള്ള കാര്യങ്ങൾക്കും തീർച്ചയായും ശ്രദ്ധ കൊടുക്കണം.

sandylinter-1

ചർമത്തിന് ഉണർവ് നൽകാം

മേക്കപ്പിനുപയോഗിക്കുന്ന ഫൗണ്ടേഷന്റെയും കൺസീലറിന്റെയും ഷേഡ് തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. അല്ലെങ്കിൽ വൈറ്റ്‌വാഷ് ചെയ്തപോലെ ഒരു ലുക്ക് ആയിരിക്കും ലഭിക്കുക. മുഖത്തുപയോഗിക്കുന്ന മേക്കപ് കഴുത്തിലും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ചർമത്തിന് ഉണർവു നൽകാനായി, 50 വയസ്സു കഴിഞ്ഞവരെല്ലാം ബ്രോൺസർ ഉപയോഗിക്കണമെന്നും സാൻഡി നിർദേശിക്കുന്നു.

ബ്ലഷിനായി തിരഞ്ഞെടുക്കാം ഇളം നിറങ്ങൾ

കവിളെല്ലിന്റെ മുകളിലായി വേണം ബ്ലഷ് ചെയ്യാൻ. പ്രായം അൻപതിൽ കൂടുതലാണെങ്കിൽ ബ്ലഷിനായി ഇളം നിറങ്ങൾ തിരഞ്ഞെടുക്കാം. 90 കൾ മുതൽ താൻ അതാണ് ചെയ്യുന്നതെന്ന് തുറന്നു പറയാനും സാൻഡിക്കു മടിയില്ല.

കണ്ണുകൾക്ക് വലുപ്പം തോന്നിപ്പിക്കാം, പ്രായം കുറയ്ക്കാം

കണ്ണുകൾ എത്ര വലുതാണോ അത്രയും പ്രായക്കുറവ് തോന്നുമെന്നാണ് സാൻഡിയുടെ പക്ഷം. ആദ്യം കൺപീലികൾ കേൾ ചെയ്യാം. പിന്നെ യോജിച്ച മസ്കാര പുരട്ടാം. അൻപതു വയസ്സിനു മേൽ പ്രായമുള്ള സ്ത്രീകൾ ബ്രൗൺ നിറത്തിലുള്ള മസ്കാര ധരിക്കുന്നതിനോട് സാൻഡിക്ക് തീരെ യോജിപ്പില്ല. ചെറിയ ഐ ബ്രഷ് ഉപയോഗിച്ച് ഐഷാഡോ ഉപയോഗിക്കുന്നതിനെ സാൻഡി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 

ചുണ്ടുകൾക്കും വേണം സംരക്ഷണം

പ്രായമാകുന്നതിനനുസരിച്ച് ചുണ്ടുകൾക്കും മാറ്റം വരാം. ചുണ്ടുകളുടെ കുറവ് മറയ്ക്കാൻ ലിപ് ലൈനർ ഉപയോഗിക്കാം. മാറ്റ് ലിപ് പെൻസിൽ ഇതിനുവേണ്ടി ഉപയോഗിക്കാം. ലിപ്സ്റ്റിക്കാണ് ഉപയോഗിക്കുന്നതെങ്കിൽ ലിപ് ബ്രഷ് ഉപയോഗിച്ച് ഫിനിഷ് ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA