താരന്‍ അസ്വസ്ഥതയുണ്ടാക്കുന്നോ ? പുറത്താക്കാം പ്രകൃതിദത്ത മാർഗത്തിലൂടെ

HIGHLIGHTS
  • അസ്വസ്ഥത സൃഷ്ടിക്കാനും ആത്മവിശ്വാസം നഷ്ടപ്പെടാനും താരൻ കാരണമായിത്തീരും
  • പലരും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കാറില്ല
simple-natural-remedies-to-prevent-dandruff
Image Credits : New Africa / Shutterstock.com
SHARE

താരൻ എന്ന പ്രശ്നം അത്ര നിസ്സാരമല്ല. പല കാരണങ്ങൾ കൊണ്ട് താരൻ എന്ന പ്രശ്നം അഭിമുഖീകരിക്കേണ്ടി വരാം. എന്തു തന്നെയായാലും ശിരോചർമത്തിന്റെ അനാരോഗ്യത്തിന്റെ ലക്ഷണമാണ് ഇത്. അസ്വസ്ഥത സൃഷ്ടിക്കാനും ആത്മവിശ്വാസം നഷ്ടപ്പെടാനും താരൻ കാരണമായിത്തീരും. എന്നാൽ പലരും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കാറില്ല. തനിയെ മാറും എന്നാണ് ചിന്ത. മുടി കൊഴിച്ചിൽ, ചൊറിച്ചിൽ എന്നീ പ്രശ്നങ്ങൾ ആരംഭിക്കുമ്പോഴാകും താരൻ ശ്രദ്ധിക്കണമായിരുന്നു എന്ന തോന്നൽ ഉണ്ടാകുക. 

താരൻ എന്ന പ്രശ്നം രൂക്ഷമായാൽ ചികിത്സ വേണ്ടിവരും. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും നൽകി ഇത്തരമൊരു അവസ്ഥയിലേക്ക് പോകുന്നതു തടയാനാകും. താരനെ തടയാൻ നിരവധി പ്രകൃതിദത്ത മാർഗങ്ങൾ പ്രയോഗത്തിലുണ്ട്. അവയിൽ ചിലത് പരിശോധിക്കാം. 

മുട്ടയും യോഗർട്ടും

ഒരു മുട്ടയുടെ വെള്ള, ഒരു കപ്പ് യോഗർട്ട്, രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിൽ എന്നിവയാണ് ആവശ്യം. ഇതെല്ലാം ഒരു ബൗളിലിട്ട് നന്നായി മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലുമായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുക. 

അവക്കാഡോ ഹെയർ മാസ്ക്

ഒരു പഴുത്ത അവക്കാഡോ, രണ്ട് ടേബിൾ സ്പൂൺ വീതം തേനും ഒലിവ് ഓയിലും എന്നിവയാണ് ആവശ്യം. പഴുത്ത അവക്കാഡോ ഒരു ബൗളിലിട്ട് ചതച്ച് അതിലേക്ക് രണ്ടു ടേബിൾ സ്പൂൺ തേനും ഒലിവ് ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നന്നായി മുടിയിൽ തേച്ച് 45 മിനിറ്റിനുശേഷം കഴുകി കളയുക.

വെളിച്ചെണ്ണ

മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചെറുതായി ചൂടാക്കുക. ഇതുകൊണ്ട് തലമുടിയിൽ കൈവിരലുകൾ ഉപയോഗിച്ച് 15 മിനിറ്റ് നേരം  നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാം.

മുട്ടയും ഒലിവ് ഓയിലും

രണ്ട് മുട്ടയുടെ മഞ്ഞയും ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും നന്നായി മിക്സ് ചെയ്ത് മുടിയിലും വേരുകൾക്കിടയിലും തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം.

കറ്റാർവാഴ

നാല് ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെൽ, മൂന്ന് തുള്ളി യൂകാലിപ്റ്റസ് ഓയിൽ എന്നിവയാണ് ആവശ്യം. ഇത് നന്നായി മിക്സ് ചെയ്ത് തലമുടിയിൽ തേയ്ക്കുക. ഒരു മണിക്കൂറിന്ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ മൂന്ന് തവണ വരെ ഈ രീതി പരീക്ഷിക്കാം.

∙ വെളുത്തുള്ളിയും തേനും

ആറ് വെളുത്തുള്ളിയും ഏഴ് ടേബിൾ സ്പൂൺ തേനും ഇതിന് വേണം. വെളുത്തുള്ളി നന്നായി ചതച്ച് ഒരു ബോളിലെടുക്കുക. ഏഴ് ടേബിൾ സ്പൂൺ തേൻ ഇതിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. പത്തു മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം.

∙ ഉലുവയും ചെമ്പരത്തിയും

പത്തോളം ചെമ്പരത്തി ഇലകൾ, ഒരു ടേബിൾ സ്പൂൺ ഉലുവ, അരക്കപ്പ് യോഗർട്ട് എന്നിവയാണ് ഇതിനാവശ്യം. ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടുവെച്ച ഉലുവയും ചെമ്പരത്തിയുടെ ഇലയും യോഗർട്ടും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുടികൾക്കിടയിലും വേരുകളിലും പുരട്ടണം. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇത് ചെയ്യാം

English Summary : how to prevent dandruff in summer home remedies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA