മുഖം തിളങ്ങാൻ കൊറിയൻ സൂത്രം ; കറ്റാർവാഴയും അരിപ്പൊടിയും ഉണ്ടോ ?

HIGHLIGHTS
  • ഗ്രീൻ ടീക്ക് കൊറിയൻ ചർമസംരക്ഷണത്തിൽ വലിയ പ്രാധാന്യമാണ്ട്
korean-beauty-tip-for-glowing-skin
Image Credits : takayuki / Nikolay Litov / HandmadePictures / Shutterstock.com
SHARE

ചർമത്തിന്റെ പരിചരണത്തിനായി വിവിധ സൗന്ദര്യ വർധക വസ്തുക്കളും പ്രകൃതിദത്ത മാർഗങ്ങളും പരീക്ഷിക്കുന്നവർ നിരവധിയാണ്. മൃദുത്വവും തിളക്കവുമുള്ള ചർമം സ്വന്തമാക്കുക എന്നതാണ് ഒരോ പരീക്ഷണങ്ങളുടെയും ലക്ഷ്യം. സൗന്ദര്യ, ചർമ സംരക്ഷണത്തിന് നിരവധി മാർഗങ്ങൾ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിലവിലുണ്ട്. ഇക്കൂട്ടത്തിൽ വളരെ ശ്രദ്ധേയമാണ് കൊറിയൻ രീതികൾ. ലോകമാകെ കൊറിയൻ രീതികളും സൗന്ദര്യവർധക വസ്തുക്കളും ശ്രദ്ധ നേടുന്നുണ്ട്. 

മഞ്ഞുകാലത്ത് ചർമത്തിന്റെ തിളക്കം നിലനിര്‍ത്താൻ കൊറിയക്കാർ വീട്ടില്‍ ചെയ്യുന്ന രണ്ട് കാര്യങ്ങൾ ഇതാ.

ഗ്രീൻ ടീ മിസ്റ്റ്

ഗ്രീൻ ടീക്ക് കൊറിയൻ ചർമസംരക്ഷണത്തിൽ വലിയ പ്രാധാന്യമാണുള്ളത്. രാവിലെ  ഉണർന്നു കഴിഞ്ഞാൽ ഗ്രീൻ ടീ ഉപയോഗിച്ച് മുഖം കഴുകും. ചർമത്തിന്റെ ഈർപ്പം നിലനിർത്താനും ഒരു ടോണറായി പ്രവർത്തിക്കാനും ഗ്രീൻ ടീക്ക് സാധിക്കും. മഞ്ഞുകാലത്ത് ചർമത്തിന്റെ ഈർപ്പം നിലനിർത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന് എളുപ്പവും മികച്ചതുമായ മാർഗമാണ് ഗ്രീൻ ടീ.

ഗ്ലോ ഫെയ്സ് പാക് 

മുഖം ഹൈഡ്രേറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ പ്രാധാന്യം നൽകേണ്ടത് തിളക്കം തിരിച്ചു പിടിക്കാനാണ്. ഇതിനും പ്രകൃതിദത്തമായ മാർഗമാണ് കൊറിയക്കാർ ഉപയോഗിക്കുന്നത്. ഒരു ടേബിൾസ്പൂൺ അരിപ്പൊടി, കറ്റാർവാഴ ജെല്‍, ആവശ്യത്തിന് ഗ്രീൻ ടീ എന്നിവ മിക്സ് ചെയ്ത് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടും. 15 മിനിറ്റിന്ശേഷമോ, ഇത് നന്നായി ഉണങ്ങിയതിനുശേഷമോ മുഖം കഴുകാം. തുടർന്ന് ഒരു മോയിസ്ച്വറൈസർ പുരട്ടാം. 

ദിവസവും ഇത് ചെയ്യാവുന്നതാണ്. കറ്റാര്‍വാഴ ചർമത്തിന് കൂടുതൽ ഹൈഡ്രേഷൻ നൽകും. അരിപ്പൊടി മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA