ADVERTISEMENT

കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്ന പ്രശ്നം നേരിടുന്നവർ നിരവധിയാണ്. എത്ര മേക്കപ്പ് ചെയ്താലും കറുത്ത പാടുകളും തളർന്ന കണ്ണുകളും മുഖത്തിന്റെ സൗന്ദര്യം ഇല്ലാതാക്കും. ‌ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ ആത്മവിശ്വാസം ഇല്ലാതാകാന്‍‌ ഇതു കാരണമാകാം. കണ്ണിനു ചുറ്റിലുമുള്ള കറുപ്പിന് പല കാരണങ്ങളുണ്ട്. ഇതു മനസ്സിലാക്കി വേണം പരിഹാരം കണ്ടെത്താൻ. അവയിൽ ചിലത് ഇതാ...

 

അകാരണമായി കണ്ണിൽ തിരുമ്മുന്നത് ചിലരുടെ ശീലമാണ്. ഇതു ചർമം ചുളിയുന്നതിനും പ്രായം കൂടുതൽ തോന്നിക്കുന്നതിനും കാരണമാകും. ഇതുമൂലം കണ്ണുകൾ ചുവക്കും. കണ്ണിനു ചുറ്റിലുമുള്ള ചർമം കറുക്കാനും സാധ്യതയുണ്ട്.

 

കണ്ണിനു ചുറ്റുമുള്ള മേക്കപ് നീക്കം ചെയ്യുന്നതും ശ്രദ്ധയോടെ വേണം. ഇവിടെ അമിത ബലം നൽകേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം.

 

താരതമ്യേന മൃദുലമായ ഈ ഭാഗം സൂര്യപ്രകാശമേൽക്കുമ്പോൾ വേഗം നിറം മാറും. സൺഗ്ലാസ് ഉപയോഗിക്കുക എന്നതാണ് ഈ അവസ്ഥ മറികടക്കാനുള്ള പ്രധാന മാർഗം. നേരിട്ട് സൂര്യപ്രകാശം കണ്ണിൽ പതിക്കുന്നത് ഇങ്ങനെ തടയാം. കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്.

 

മുഖത്ത് ഉപയോഗിക്കുന്ന സാധാരണ സൺസ്ക്രീനുകൾ കണ്ണിനു ചുറ്റിലും പുരട്ടിയാൽ അലർജിയോ നീറ്റലോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ ഭാഗത്ത് സൺസ്ക്രീൻ ഒഴിവാക്കുകയാണ് മിക്കവരും ചെയ്യുന്നത്. കണ്ണിനു ചുറ്റിലും ഉപയോഗിക്കാൻ പാകത്തിലുള്ള സൺസ്ക്രീനുകൾ വിപണിയിൽ ലഭ്യമാണ്. 

 

എത്ര വിലകൂടിയ മേക്കപ് വസ്തുക്കൾ ആണെങ്കിലും കണ്ണിന് ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ഒഴിവാക്കാൻ മടിക്കേണ്ടതില്ല. കാഴ്ചയെ ബാധിക്കുന്ന ഒന്നും തന്നെ അവയിൽ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതും അനിവാര്യമാണ്. 

 

ജീവിതശൈലിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കാം. പഴവർഗങ്ങളും ഇലവര്‍ഗങ്ങളും കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തണം. പോഷകങ്ങളുടെ കുറവു കൊണ്ടാണ് കണ്ണിനു ചുറ്റിലും കറുപ്പ് വരുന്നതെങ്കിൽ അവ പരിഹരിക്കാനാണത്. അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. 6–8 മണിക്കൂർ ഉറക്കവും അനിവാര്യമാണ്.

 

കമ്പ്യൂട്ടറിനു മുൻപിൽ ഒരുപാട് നേരം ഇരുന്നുള്ള ജോലിയാണെങ്കിൽ ഇടയ്ക്ക് ചെറിയ വിശ്രമം നൽകുക. ഇത്തരം ജോലിക്കാർക്ക് ഉപയോഗിക്കാൻ വേണ്ടിയുള്ള ഗ്ലാസുകൾ ലഭ്യമാണ്.

 

English Summary : Beauty Tips - How did remove dark circles 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com