മഞ്ജുവിന്റെ പുതിയ ഹെയര്‍സ്റ്റൈൽ, ലളിതം ഗംഭീരം ; തരംഗമായി ചിത്രങ്ങൾ

HIGHLIGHTS
  • സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ്സ് സജിത് ആൻഡ് സുജിത് ആണ് ഈ ഹെയർസ്റ്റൈലിനു പിന്നിൽ
actress-manju-warrier-latest-hair-style-photo
SHARE

പുത്തൻ ഹെയർസ്റ്റൈലിലുള്ള ചിത്രം പങ്കുവച്ച് നടി മഞ്ജു വാരിയർ. ഷോട്ട് കട്ടും ഗോൾഡൻ കളറുമാണ് പുതിയ ഹെയർസ്റ്റൈലിന്റെ ഹൈലൈറ്റ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിങ്ങളുടെ മുടി ഫ്ലിപ് ചെയ്യൂ, ജീവിതം ആസ്വദിക്കൂ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. 

സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് സജിത് ആൻഡ് സുജിത് ആണ് ഈ ഹെയർസ്റ്റൈലിനു പിന്നിൽ. ‘ഇരുണ്ട ആകാശത്തിൽ തിളങ്ങുന്ന ധൂമകേതുവിനെപ്പോലെ, അതിമനോഹരവും ശക്തവുമായ ഒരു സാന്നിധ്യമാണ് മഞ്ജു ചേച്ചി! അവരുടെ വിശിഷ്ടവും മനോഹരവുമായ സ്റ്റൈലിന് അനുയോജ്യമായി ലളിതവും ഗംഭീരവുമായ ഒരു ഹെയർസ്റ്റൈലും നിറവും ഞങ്ങൾ  തിരഞ്ഞെടുത്തു’ എന്നാണ് സജിത് ആൻഡ് സുജിത് മഞ്ജു ചേച്ചിയുെട ചിത്രം പങ്കുവെച്ച് കുറിച്ചു.

താരത്തിന്റെ പുതിയ ഹെയർസ്റ്റൈലിനെ അഭിനന്ദിച്ച് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി. 

English Summary : Manju Warrier hair style

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA