‘അന്ന് എലിയെപ്പോലെ, ഇന്ന് സുന്ദരി’ ; കവിൾ വലുതാക്കാൻ മോഡൽ ചെലവിട്ടത് 1.5 ലക്ഷം രൂപ

HIGHLIGHTS
  • 6 വർഷം മുമ്പാണ് അനസ്താസിയ കോസ്മറ്റിക് സർജറിക്ക് വിധേയായത്
model-with-worlds-biggest-cheek-shared-her-throwback-picture
SHARE

ലോകത്തെ ഏറ്റവും വലിയ കവിളുകളുള്ള മോഡൽ എന്ന നിലയിൽ ശ്രദ്ധ നേടിയ ഉക്രൈന്‍ സ്വദേശി അനസ്താസിയ പോക്രേഷ്ച്ചിന്റെ കോസ്മറ്റിക് സർജറിക്ക് മുമ്പുള്ള ചിത്രം വൈറൽ. ഇതിൽ ഏതാണ് തിരഞ്ഞെടുക്കുക എന്ന ചോദ്യത്തോടെയാണ് അനസ്താസിയ സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ചത്. 

model-1

6 വർഷം മുമ്പാണ് അനസ്താസിയ കോസ്മറ്റിക് സർജറിക്ക് വിധേയായത്. തുടർച്ചയായ സർജറികളിലൂടെ കവിളും ചുണ്ടും വലുതാക്കാനായിരുന്നു ശ്രമം. ഏകദേശം 1.5 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. സർജറികൾക്കൊടുവിൽ അനസ്താസിയ ആഗ്രഹിച്ചതു പോലെ വലിയ കവിളുകളും ചുണ്ടുകളും സ്വന്തമാക്കാനായി. പീന്നീട് മുടിയുടെ നിറം മാറ്റുകയും കണ്ണുകള്‍ക്ക് നിറം നൽകാൻ ലെൻസ് വയ്ക്കുകയും ചെയ്തു. നഖങ്ങളിലും മാറ്റം വരുത്തി.

ഏതു രൂപമാണ് മികച്ചതെന്ന ചോദ്യത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. സർജറിക്ക് മുമ്പുള്ള രൂപം എന്നു പറഞ്ഞവരോട് അത് വെറും തോന്നൽ എന്നായിരുന്നു അനസ്താസിയയുടെ മറുപടി.  

എന്നെ കാണുമ്പോൾ വിചിത്രമായി തോന്നുന്നവരുണ്ടാകാം. എന്നാൽ അതു കാര്യമാക്കുന്നില്ല. എന്റെ രൂപത്തിലും ശബ്ദത്തിലും ഞാൻ വളരെ നിരാശയായിരുന്നു. എനിക്ക് എലിയുടെ രൂപമാണ് എന്നാണ് തോന്നിയിരുന്നത്. എന്നാൽ കവിളിലെ മാറ്റം എന്നെ സുന്ദരിയാക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്തു എന്നാണ് രൂപമാറ്റത്തെക്കുറിച്ച് അനസ്താസിയ ഒരു ഫാഷൻ മാസികയോട് പ്രതികരിച്ചത്. 

model-2

മോഡലിങ്ങിൽ മികച്ച അവസരങ്ങൾക്കു വേണ്ടിയുള്ള ശ്രമത്തിലാണ് ഈ 32 കാരിയിപ്പോൾ. ഇൻസ്റ്റഗ്രാമിൽ 2.5 ലക്ഷം ഫോളോവേഴ്സ് ആണ് അനസ്താസിയയ്ക്ക് ഉള്ളത്.

English Summary : Model With 'World's Biggest Cheeks' Shares throwback Pictures

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA