ചെറുപ്പം കാത്തുസൂക്ഷിക്കാൻ മഞ്ഞൾ ; ഒഴിവാക്കല്ലേ, ഗുണങ്ങളേറെ

top-turmeric-benefits-for-healthy-and-glowing-skin
Image Credits : tarapong srichaiyos / Shutterstock.com
SHARE

സൗന്ദര്യ സംരക്ഷണത്തിന് ഒഴിച്ചു കൂടാനാകാത്ത പ്രകൃതിദത്ത വസ്തുവാണ് മഞ്ഞൾ. നിരവധി ഗുണങ്ങളുള്ള മഞ്ഞളിനെ ഫലപ്രദമായി ഉപയോഗിച്ചാൽ ചർമസംരക്ഷണം എളുപ്പം സാധ്യമാകും. മഞ്ഞളിന്റെ ചില ഗുണങ്ങൾ ഇവയാണ്.

ചർമരോഗങ്ങളെ അകറ്റും

മഞ്ഞളിലടങ്ങിയിരിക്കുന്ന കർമുമിൻ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയും ശിരോചർമത്തിലും ചർമത്തിലുമുണ്ടാകുന്ന പലവിധ ത്വക് രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. പലതരം അലർജികൾ, പൊള്ളൽപാടുകൾ ഇവയെയും പ്രതിരോധിക്കുന്നു. 

മുറിവുണക്കും

ചർമത്തിലെ മുറിവുകള വളരെ വേഗം ഭേദമാക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. മുറിവുകളിൽ അൽപം മഞ്ഞൾപ്പൊടി തൂകിയാൽ വളരെവേഗം അതുണങ്ങാൻ തുടങ്ങും.

ചെറുപ്പം സൂക്ഷിക്കാം

പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളായ ചുളിവുകൾ, പാടുകൾ എന്നിവയെ അകറ്റുകയും ചർമത്തിലെ കൊളാജിന്റെ അളവിനെ നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു. ചർമത്തിൽ ജലാംശം നിലനിർത്താനുള്ള കഴിവും മഞ്ഞളിനുണ്ട്.

പൊള്ളലിനെ പ്രതിരോധിക്കും

അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ശരീരത്തിലേൽക്കുന്ന പൊള്ളലുകളിൽനിന്നു ചർമത്തെ രക്ഷിക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ഇതിൽ നിരവധി ആന്റി ഓക്സിഡന്റ് ഘടകങ്ങളടങ്ങിയിട്ടുണ്ട്. സൂര്യതാപത്തിൽ നിന്നുണ്ടാകുന്ന പാടുകളുടെമേൽ മഞ്ഞൾ പൂശിയാൽ അത് ചർമത്തെ കുളിർപ്പിക്കുകയും പൊള്ളലിന്റെ ആഘാതത്തെ കുറയ്ക്കുകയും ചെയ്യുന്നു. പൊള്ളൽ മൂലമുള്ള ചുവന്ന പാടുകൾ മങ്ങാനും മഞ്ഞൾ സഹായിക്കും.

English Summary : Use turmeric for healthy skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA