ചർമം തിളങ്ങാൻ മിനിറ്റുകൾ മതി; കുടിക്കാൻ മാത്രമല്ല ഗ്രീൻ ടീ !

green-tea-for-glowing-and-healthy-skin
Image Credits : popcorner / Shutterstock.com
SHARE

ആരോഗ്യം മാത്രമല്ല സൗന്ദര്യം വർധിപ്പിക്കാനും ഗ്രീൻടീ ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സൂര്യപ്രകാശത്തിൽനിന്നു നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുക മാത്രമല്ല സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പ് അകറ്റുകയും സ്‌കിൻ കാൻസർ തടയുകയും ചെയ്യും. 

∙ഗ്രീൻ ടീ കുടിച്ചശേഷം ടീ ബാഗ് കളയേണ്ട ആവശ്യമില്ല. ഇതിലേക്ക് അൽപം തേൻ ചേർത്തു മുഖത്തിടാം. 10 മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാൽ മുഖം സുന്ദരമാകും.  

∙ ചൂടുള്ള വെള്ളത്തിൽ ടീ ബാഗിട്ട് ചൂടാക്കി മുഖത്തു സാവധാനം സ്‌ക്രബ് ചെയ്യുക. ടീ ബാഗിലെ ചൂട് മാറുന്നതുവരെ ഇതു ചെയ്യാം.

∙ വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്കു ടീ ബാഗ് പൊട്ടിച്ചിടുക. ഇതുപയോഗിച്ച് 5 മിനിറ്റ് ആവി കൊള്ളുന്നതു മുഖത്തെ കറുത്ത പാടുകൾ മങ്ങുന്നതിനു സഹായിക്കും. 

∙ ഗ്രീൻടീയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, വൈറ്റമിൻ സി എന്നിവ തലമുടി തഴച്ചുവളരാൻ സഹായിക്കും. ഷാംപുവും കണ്ടീഷണറും ഉപയോഗിച്ചശേഷം അര ലീറ്റർ വെള്ളത്തിൽ മൂന്നോ നാലോ ടീ ബാഗിട്ട് ഇതിൽ മുടി കഴുകാം. 

∙ മുഖത്തെ കറുത്തപാടുകൾ മാറാനും ഗ്രീൻടീ നല്ലതാണ്. ഒരു ടേബിൾ സ്‌പൂൺ ഗ്രീൻ ടീ പൊടിച്ചതും ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ തേനും ചേർത്ത് 30 മിനിറ്റ് മുഖത്തിട്ടാൽ കുരുക്കളും മുഖത്തെ പാടുകളും അകറ്റാം.  

∙ 3 ടേബിൾസ്‌പൂൺ തൈരും ഒരു ടേബിൾസ്‌പൂൺ ഗ്രീൻടീ പൊടിച്ചതും ചേർത്ത് 20 മിനിറ്റ് മുഖത്തിട്ടാൽ പ്രായമാകുന്നതിൽനിന്നു ചർമത്തെ സംരക്ഷിക്കാം. 

∙ കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഫ്രിജിൽവച്ചു തണുപ്പിച്ച ഗ്രീൻടീയിൽ കോട്ടൺ ബോൾ മുക്കി കണ്ണിനു മുകളിൽവച്ചാൽ മതി. 

∙ 5 ടീസ്‌പൂൺ ഗ്രീൻടീയും കുറച്ച് ആര്യവേപ്പിലയും ചേർത്ത് ആവി പിടിക്കുന്നതും ചർമത്തിനു നല്ലതാണ്.

English Summary : Green tea make skin glow, DIY beauty tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA