ഹൃദയം കവരും സാറ അലി ഖാൻ ; താരസുന്ദരിയുടെ സൗന്ദര്യ സംരക്ഷണം ഇങ്ങനെ

best-beauty-tips-from-bollywood-actress-sara-ali-khan
SHARE

സെയ്ഫ് അലി ഖാന്റ മകള്‍ സാറ അലിഖാൻ നിരവധി പരിഹാസങ്ങൾക്ക് ഇരയായിട്ടുണ്ട്. രൂപം, വസ്ത്രധാരണം എന്നിങ്ങനെ താരപുത്രിയെ പരിഹസിക്കാൻ ഒരുകാലത്ത് പാപ്പരാസികൾ മത്സരിക്കുകയായിരുന്നു. ഗംഭീര മേക്കോവറുമായി ബോളിവുഡിലേക്ക് ചുവടുവെച്ചാണ് ഇതിനെല്ലാം സാറ മറുപടി നൽകിയത്. ഇന്ന് ബോളിവുഡിന്റെ സൗന്ദര്യ റാണിമാരുടെ മുൻനിരയിലാണ് സാറയുടെ സാന്നിധ്യം. 

എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം ?  തന്റെ ചില ശീലങ്ങളിലേക്കും നാച്യൂറൽ സൗന്ദര്യസംരക്ഷണ മാർഗങ്ങളിലേക്കും ആയിരിക്കും സാറ വിരൽചൂണ്ടുക. അവ ഏതൊക്കെയാണെന്നു പരിശോധിക്കാം.

sara-ali-khan-3

ഫ്രൂട്ട് ഫെയ്സ് പാക്ക്

ബാക്കിയാകുന്ന പഴങ്ങൾ ഉപയോഗിച്ച് ഫെയ്സ് പാക്ക് ഉണ്ടാക്കി ഉപയോഗിക്കുന്ന ശീലം സാറയ്ക്ക് ഉണ്ട്. ഈ നാച്യുറൽ ഫെയ്സ് പാക്കുകളാണ് സാറയുടെ സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന താരങ്ങൾ. 

ബദാം

ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ബദാം അരച്ച് മുഖത്തു പുരട്ടുന്നതാണ് രീതി. പാർശ്വഫലങ്ങളൊന്നുമില്ലാതെ മൃതകോശങ്ങളെ നീക്കി ചർമത്തിന്റെ തിളക്കം നിലനിർത്താൻ ഇത് സഹായിക്കുന്നു.

കരിക്കിൻ വെള്ളം

ചർമത്തിന്റെ മൃദുത്വം നിലനിർത്താന്‍ കരിക്കൻ വെള്ളം ഉപയോഗിക്കുന്നുണ്ട്. മികച്ചൊരു ക്ലെൻസറായി പ്രവർത്തിക്കാൻ കരിക്കിൻ വെള്ളത്തിന് സാധിക്കുന്നു. കരിക്കിന്റെ ആന്റി ബാക്ടീരിയിൽ സ്വഭാവവും ചർമത്തിന് ഗുണകരമാണ്. 

sara-ali-khan-2

ഉറക്കം‌

ദിവസവും 8 മണിക്കൂർ ഉറക്കം സാറ ഉറപ്പ് വരുത്തുന്നു. ഇക്കാര്യത്തിൽ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യാറില്ല. സൗന്ദര്യ സംരക്ഷണത്തിൽ ഉറക്കത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് താരം സാക്ഷ്യപ്പെടുത്തുന്നു.

സവാള നീര്

മുടിയുടെ വളർച്ചയ്ക്ക് സവാള നീരും എണ്ണയുമാണ് സാറ ഉപയോഗിക്കുന്നത്. ശിരോചർമത്തിൽ ഇവ നന്നായി തേച്ചു പിടിപ്പിച്ചുള്ള കുളി കൃത്യമായി ആവർത്തിക്കുന്നു.

ഡയറ്റ് 

സന്തുലിതമായ ആഹാര ശീലമാണ് സൗന്ദര്യ സംരക്ഷണത്തിലെ മറ്റൊരു പ്രധാന ഘടകം. മുട്ട, പരിപ്പ്, കോഴിയിറച്ചി, ബ്രൗൺ റൈസ്, പഴ വർഗങ്ങൾ എന്നിവയാണ് ആഹാരത്തിലെ പ്രധാന ഇനങ്ങൾ. ധാരളം ആഹാരം കഴിച്ചിരുന്ന രീതി മാറ്റി. നല്ല ഭക്ഷണം, ആരോഗ്യകരമായ അളവിൽ എന്നതാണ് ഇപ്പോഴത്തെ രീതി. 

sara-ali-khan-4

ജിം

ജിമ്മിലേക്ക് പോകുന്ന സാറയുടെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ ലോകത്ത് തരംഗമായിട്ടുണ്ട്. വ്യായാമം ചെയ്യുന്നത് ആരോഗ്യ സംരക്ഷണത്തിനു മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും പ്രധാനമാണെന്നു സാറ പറയുന്നു.

നോ മേക്കപ്

ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം മേക്കപ് ഉപയോഗിക്കുന്നതാണ് രീതി. ഇങ്ങനെ ചർമത്തിന് ആശ്വാസം കണ്ടെത്താൻ സാധിക്കുന്നു.

English Summary : Sara Ali Khan beauty secrets 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA