ADVERTISEMENT

വേനൽക്കാലത്ത് താടിക്കാർ നേരിടുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ചൂട് കാരണമുണ്ടാകുന്ന വിയർപ്പു കാരണം പൊടിയും താടിയിൽ അടിഞ്ഞുകൂടും. ഇതു താടി പരുക്കനാവാനും അസ്വസ്ഥത അനുഭവപ്പെടാനും കാരണമാകുന്നു. എന്നാൽ ശ്രദ്ധയും പരിചരണവും കൊണ്ട്‌ ഈ പ്രശ്നങ്ങൾ പരിഹരിക്കാനും താടിയുടെ ആരോഗ്യം സംരക്ഷിക്കാനുമാകും. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ.

∙ ട്രിമ്മിംഗ് മുടക്കണ്ട

പതിവായി അഗ്രം ട്രിം ചെയ്യുന്നത് താടി സംരക്ഷണം എളുപ്പമാക്കുന്നു. വേനൽക്കാലത്തു ട്രെൻഡി, ക്ളീൻ ലുക്ക് ലഭിക്കാനും ഇത് സഹായിക്കും. 

∙ എണ്ണ പുരട്ടൽ പതിവാക്കാം

താടി രോമങ്ങളുടെ പരുപരുപ്പ് ഒഴിവാക്കാൻ എസെൻഷ്യൽ ഓയിലുകൾ ഉപയോഗിച്ചുള്ള മസാജിങ് നല്ലതാണ്. താടിക്ക് സുഗന്ധം ലഭിക്കാനും ഇത് സഹായിക്കും. ആഴ്ചയിൽ രണ്ടു തവണ താടി സ്ക്രബ്ബ് ചെയ്യാം. താടിരോമങ്ങളിൽ ഉണ്ടാകാന്‍ ഇടയുള്ള ബാക്ടീരിയകളെ ഇങ്ങനെ അകറ്റി നിർത്താം. 

∙ മോയിസ്ച്യൂറൈസിങ്

താടി ആരോഗ്യത്തോടെ വളരാനും നിലനിർത്താനും കൃത്യമായ ഇടവേളകളിലുള്ള മോയിസ്ച്യൂറൈസിങ് അത്യാവശ്യമാണ്. താടിയുടെ പരുപരുപ്പ് ഒഴിവാക്കി കുരുക്കുകൾ ഇല്ലാതെ സൂക്ഷിക്കാൻ മോയിസ്ച്യൂറൈസ് ചെയ്യുന്നതു സഹായിക്കും. 

∙ ഭക്ഷണം, വെള്ളം

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാനും ആവശ്യമായ അളവിൽ ശുദ്ധ ജലം കുടിക്കാനും കുടിക്കാനും ശ്രദ്ധിക്കണം. താടിയുടെ വളർച്ചാ വേഗം വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും ഇത‌ു സഹായകരമാണ്. 

English Summary :  Beard Grooming Tips For Summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com