തലമുടി തഴച്ചു വളരാൻ ചെമ്പരത്തി എണ്ണ; തയ്യാറാക്കേണ്ടത് ഇങ്ങനെ
Mail This Article
കേശ സംരക്ഷണത്തിന് അനുയോജ്യമായ സസ്യമാണ് ചെമ്പരത്തി. മുടിയുടെ വളർച്ചാ വേഗം വർധിപ്പിക്കുക, കൊഴിച്ചിൽ തടയുക, താരനെ പ്രതിരോധിക്കുക, അകാല നരയെ ചെറുക്കുക എന്നിങ്ങനെ നീളുന്നു ചെമ്പരത്തിയുടെ ഗുണങ്ങൾ.
ചെമ്പരത്തി ഉപയോഗിച്ച് കാച്ചുന്ന എണ്ണ തലമുടിയുടെ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്.
∙ തയ്യാറാക്കുന്ന വിധം
എട്ടു ചെമ്പരത്തി പൂവ്, എട്ടു ചെമ്പരത്തി ഇല, ഒരു കപ്പ് വെളിച്ചെണ്ണ എന്നിവയെടുക്കുക. കഴുകിയെടുത്ത ചെമ്പരത്തി ഇലയും പൂക്കളും നന്നായി അരച്ചെടുക്കുക. വെളിച്ചെണ്ണ ഒരു പാത്രത്തിലെടുത്തു ചൂടാക്കുക. അതിലേയ്ക്ക് അരച്ചു വെച്ച ചെമ്പരത്തി പേസ്റ്റ് ചേർക്കുക. അൽപനേരം കൂടി എണ്ണ ചൂടാക്കിയതിനു ശേഷം തണുക്കാനായി വയ്ക്കാം. നല്ലതുപോലെ തണുത്തതിനു ശേഷം ഒരു കുപ്പിയിലൊഴിച്ചു സൂക്ഷിക്കാം.
∙ ഉപയോഗ രീതി
രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണ എടുത്തു കൈവിരലുകൾ ഉപയോഗിച്ച് നല്ലതുപോലെ തലമുടിയിലും ശിരോചർമത്തിലും തേച്ചുപിടിപ്പിക്കാം. 10 മിനിറ്റ് നേരം നന്നായി മസാജ് ചെയ്യണം. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ മൂന്നു ദിവസം ഇപ്രകാരം ചെയ്യാം.
English Summary : Use Hibiscus oil for hair care