ADVERTISEMENT

സ്വന്തം കഥാപാത്രങ്ങൾ പോലെ നിഷ്കളങ്കമാണ് സമാന്തയുടെ സൗന്ദര്യം. ആ സൗന്ദര്യത്തിന് ഒരുപാട് ആരാധകരുമുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായി 6 കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളതെന്ന് സമാന്ത തുറന്നു പറഞ്ഞിട്ടുണ്ട്. അവ ഏതെല്ലാമാണെന്നു നോക്കാം.

∙ വ്യായാമം

വ്യായാമം ചെയ്യുന്നത് തന്റെ ഫിറ്റ്നസ് മാത്രമല്ല, സൗന്ദര്യവും നിലനിർത്താൻ സഹായിക്കുന്നു എന്നാണ് സമാന്തയുടെ പക്ഷം. ദിവസവും ജിമ്മിൽ പോകും. കൂടാതെ യോഗ ചെയ്യാനും സമയം കണ്ടെത്തുന്നു. കഠിനമായ വ്യായാമ മുറകള്‍ ചെയ്യുന്ന വിഡിയോ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. 

samantha-akkineni-2

∙ മേക്കപ്പ്

സിനിമകളും പരസ്യങ്ങളുമായി മിക്കപ്പോഴും ഷൂട്ടുകളുടെ തിരക്കിലായിരിക്കുമെങ്കിലും സാധ്യമാകുന്ന അവസരങ്ങളില്‍ മിനിമൽ മേക്കപ്പിന് പ്രാധാന്യം നൽകുന്നു. ചർമത്തിന് അമിതമായ സമ്മർദം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നു. ഫൗണ്ടേഷൻ മാത്രം ഉപയോഗിക്കാനാണ് താരത്തിന് കൂടുതൽ താൽപര്യം. വീട്ടിലാണെങ്കിൽ സൺസ്ക്രീന്‍ മാത്രം.

∙ സൺസ്ക്രീൻ

വീടിനകത്തായാലും പുറത്തായാലും സൺസ്ക്രീൻ സമാന്തയ്ക്ക് നിർബന്ധമാണ്. ചർമത്തിന് UV രശ്മികൾ സൃഷ്ടിച്ചേക്കാവുന്ന അപകടം അറിയാവുന്നതുകൊണ്ടാണ് സൺസ്ക്രീനിന് വളരേയെറെ പ്രാധാന്യം താരം നൽകുന്നത്. ചർമത്തിന് സൂര്യപ്രകാശം മൂലമുണ്ടാകുന്ന പരുക്കുകൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

samantha-akkineni-1

∙ നൈറ്റ് ക്രീം

ചർമത്തിലെ കൊളീജന്റെ ഉത്പാദനത്തിന് വേഗം കൂട്ടാൻ നെറ്റ് ക്രീം സഹായിക്കും. ചർമത്തിന്റെ ഇലാസ്തികതയും ആര്‍ദ്രതയും നിലനിർത്തുന്നതിലും നൈറ്റ് ക്രീമിന് വലിയ പങ്കുണ്ട്. ഇതുവഴി പ്രായക്കുറവ് തോന്നിക്കുന്നു.

∙ ഭക്ഷണം

പഴങ്ങൾക്കും പച്ചക്കറികൾക്കും വളരെയധികം പ്രാധാന്യം നൽകികൊണ്ടുള്ള ഭക്ഷണക്രമമാണ് സമാന്ത പിന്തുടരുന്നത്. ആഹാരമാണ് ഒരു വ്യക്തിയെ നിശ്ചയിക്കുന്നതെന്ന് താരം വിശ്വസിക്കുന്നു. എണ്ണ അമിതമായി ഉപയോഗിക്കുന്ന ആഹാരങ്ങൾ ഉപയോഗിക്കാറില്ല.

samantha-akkineni-3

∙ മനസ്സ്

സന്തോഷത്തോടെയും സമാധാനത്തോടും കൂടിയിരിക്കേണ്ടതും ചർമത്തിന്റെ പരിചരണത്തിൽ മുഖ്യമാണെന്നാണ് സമാന്ത നിലപാട്. ‘‘ദേഷ്യവും നെഗറ്റീവുമായി ചിന്തകളിൽ നിന്ന് മനസ്സിനെ മുക്തമായി സൂക്ഷിക്കേണ്ടത് മുഖത്തിന്റെ തിളക്കത്തിനും പ്രസരിപ്പിനും കൂടി ആവശ്യമാണ്’’– ഒരു അഭിമുഖത്തിൽ സമാന്ത പറഞ്ഞു. അതുകൊണ്ട് നെഗറ്റീവ് ആളുകളുടെ അടുത്തേക്ക് പോകാറില്ലെന്നും താരം വ്യക്തമാക്കി.

English Summary : Samantha Akkineni beauty secrets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com