ADVERTISEMENT

മുടി കൊഴിച്ചിൽ എല്ലാവരിലും സംഭവിക്കുന്ന കാര്യമാണ്. എന്നാൽ അതിന്റെ തോത് ക്രമാതീതമായി കൂടുകയും മുടിയുടെ ഉള്ള് കുറയുകയും ചെയ്യുന്ന അവസ്ഥയിലാണു ശ്രദ്ധിക്കേണ്ടത്. മുടി കൊഴിച്ചിലിന് പിന്നിൽ പല കാരണങ്ങളുണ്ട്. ബാഹ്യവും ജീവിതശൈലിയുമായി ബന്ധപ്പെട്ടതുമായ കാരണങ്ങളാണെങ്കിൽ സ്വയം പരിഹാരം സാധ്യമാകും.

മുടി കൊഴിച്ചിലിന്റെ പ്രാരംഭ ഘട്ടമാണെങ്കിൽ നാച്യുറൽ മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഇക്കൂട്ടത്തിൽ വളരെ മികച്ചതാണ് കറ്റാർ വാഴ–ചെമ്പരത്തി ഷാംപൂ. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഷാംപൂ മുടിയിഴകൾക്ക് കരുത്തും തിളക്കവും നൽകാൻ സഹായിക്കുന്നു. 

രണ്ടു ചെമ്പരത്തി പൂവിന്റെ ഇതളുകളും ഒരു കപ്പ് കറ്റാർ വാഴ ജെല്ലുമാണ് ഷാംപൂ ഉണ്ടാക്കാൻ ആവശ്യമുള്ളത്.

ചെമ്പരത്തി പൂവിന്റെ ഇതളുകൾ എടുത്ത് അരച്ച് കറ്റാർ വാഴ ജെല്ലുമായി മിക്സ് ചെയ്യുക. ഈ മിശ്രിതം ശിരോചർമത്തിലും മുടിയിഴകളിലും തേച്ചു പിടിപ്പിക്കാം.

ബാക്കിയുണ്ടെങ്കിൽ ഒരു കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക. 45 മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. 

English Summary : Use Hibiscus - Aloe vera Shampoo to prevent hair loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com