സിംപിളായി താരൻ അകറ്റാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

home-remedies-to-prevent-dandruff
Image Credits : Doucefleur / Shutterstock.com
SHARE

വേഗം തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ട പ്രശ്നമാണ് താരൻ. വൈകുംതോറും പരിഹാരം കണ്ടെത്തൽ പ്രയാസമാകും. ശിരോചർമത്തിലെ അമിതമായ എണ്ണമയം, വൃത്തിയാക്കുന്നതിലെ പോരായ്മ, വരൾച്ച, ഇതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും താരന് കാരണമാകും. കൂടാതെ പ്രത്യേകതരം യീസ്റ്റ് മൂലമുണ്ടാകുന്ന അണുബാധ, ചില ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ എന്നിവയും താരന് കാരണമാണ്.

താരന്റെ ആദ്യ ഘട്ടമാണെങ്കിൽ നമുക്ക് സ്വയം ചെയ്യാനാവുന്ന ചില കാര്യങ്ങളുണ്ട്. അവ ഒരുപരിധി വരെ താരന്‍ പ്രതിരോധിക്കാൻ സഹായകരവുമാണ്.

∙ ആന്റി ഡാൻഡ്രഫ് ഷാംപൂ 

സാധാരണ ഷാംപൂവിന് പകരം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കാം. വീര്യം കുറഞ്ഞ, മുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ ഷാംപൂ ഉപയോഗിക്കുന്നതാണു നല്ലത്. അല്ലെങ്കിൽ ശിരോചർമം വരളാൻ സാധ്യതയുണ്ട്. 

∙ മോയിസ്ച്യുറൈസ് ചെയ്യാം 

വരണ്ട ശിരോചർമമാണു പ്രശ്നമെങ്കിൽ എണ്ണ ഉപയോഗിച്ച് മോയിസ്ച്യുറൈസ് ചെയ്യാം. വിർജിൻ ഓയിൽ ഉപയോഗിക്കുന്നതാണ് ഉചിതം. ഇതിലെ ആന്റി ബാക്ടീരിയിൽ ഗുണങ്ങൾ താരൻ അകറ്റാനും സഹായിക്കും. തലയിലെ ചൊറിച്ചില്‍ ഒഴിവാക്കാനും ഫലപ്രദമാണ്. 

∙ വൃത്തി ഉറപ്പാക്കുക 

കൃത്യമായ ഇടവേളകളിൽ മുടി വൃത്തിയാക്കുന്നത് താരൻ തടയുന്നതിൽ പ്രധാനമാണ്. അമിതമായ എണ്ണയും പൊടിപടലങ്ങൾ അടിഞ്ഞു കൂടുന്നതും താരന് കാരണമാകാറുണ്ട്. അതുകൊണ്ടു മുടിയും ശിരോചര്‍മവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 

∙ സമ്മർദം വേണ്ട 

പ്രതിരോധശേഷി കുറയുമ്പോഴാണ് ഫംഗൽ അണുബാധ മൂലം താരനുണ്ടാകാനുള്ള സാഹചര്യം ഉടലെടുക്കുന്നത്. അമിതമായ സമ്മർദം ഇങ്ങനെ പ്രതിരോധശേഷി കുറയാൻ കാരണമാകും. പതിവായി വ്യായാമം, യോഗ എന്നിവ ചെയ്യുന്നത് സമ്മർദം കുറയ്ക്കാൻ സഹായിക്കും. 

സ്വയം നിയന്ത്രിക്കാനാവാത്ത താരൻ ചികിത്സയിലൂടെ ഒഴിവാക്കാം. ഇതിനായി ഈ മേഖലയിലെ വിദഗ്ധരെ ബന്ധപ്പെടുക.

English Summary : Home Remedies to Get Rid of Dandruff Naturally

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS