കരുത്തുറ്റ തലമുടി സ്വന്തമാക്കാൻ ചില പൊടിക്കൈകൾ

best-hair-care-tip-for-long-hair
Image Credits : MediaGroup_BestForYou / Shutterstock.com
SHARE

തിളക്കവും മൃദുത്വവുമുള്ള സുന്ദരമായ തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത് ? എന്നാൽ ആഗ്രഹത്തിനൊപ്പം അതിനുവേണ്ടി ശ്രമിക്കുക കൂടി വേണം. നിസ്സാരമെന്നു തോന്നിക്കുന്ന ചില കാര്യങ്ങളാണ് മുടിയുടെ ആരോഗ്യം ഇല്ലതാക്കുന്നത്. മുടിയുടെ പരിചരണത്തിന് അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ ഇതാ.

∙ രാത്രി തല കുളിക്കുന്ന ശീലമുണ്ടെങ്കിൽ ഉറങ്ങുന്നതിനു മുമ്പ് മുടി ഉണങ്ങാനുള്ള സമയം കണക്കാക്കി കുളിക്കുക. മുടി ഉണക്കാൻ ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. ഹെയർ ഡ്രയർ ഉപയോഗിക്കുകയാണെങ്കിൽ തന്നെ ചെറിയൊരു ഈർപ്പം മുടിയിൽ നിലനിർത്തുക.

∙ കിടക്കുന്നതിന് മുമ്പു മുടി ചീകുന്നത് ശീലമാക്കണം. കിടക്കുമ്പോൾ മുടി പിന്നി ഇടുന്നതാണു നല്ലത്. ഉറക്കത്തിൽ മുടി കെട്ടു പിണയുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. 

∙ പിന്നിക്കെട്ടുന്നതിനു സമയമില്ലെങ്കിലോ മുടി നല്ല നീളമുള്ളതോ ആണെങ്കില്‍ ബണ്‍ രീതിയിലും മുടി കെട്ടിവയ്ക്കാം. കെട്ടി വയ്ക്കുന്നത് മുടി ചുളുങ്ങാതിരിക്കാന്‍ സഹായിക്കും.

∙ കിടക്കുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ പുരട്ടുന്നതു മുടിക്കു ഗുണം ചെയ്യും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തിളക്കം തേന്നിക്കും. പക്ഷേ എണ്ണ അല്‍പം മാത്രമെ പുരട്ടാവു. തലയോടില്‍ ആകുന്നില്ലെന്ന് ഉറപ്പാക്കണം.

∙ ബേബി കെയര്‍ ഉൽപ്പന്നങ്ങള്‍ മുടിയിൽ ഉപയോഗിക്കുന്നതു നല്ലതാണ്. ബേബി ഷാപൂ ഉപയോഗിച്ചു മുടി കഴുകുന്നതും ബേബി ഓയില്‍ മുടിയില്‍ പുരട്ടുന്നതും മുടിയുടെ ഫ്രഷ്നസ്സ് നിലനിർത്തും.

∙ മുടി കെട്ടിവയ്ക്കാൻ പ്ലാസ്റ്റിക് ക്ലിപ്പുകൾ ഉപയോഗിക്കുന്നതാണു നല്ലത്. ലോഹ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് മുടി പൊട്ടി പോകാനുള്ള സാധ്യത വർധിപ്പിക്കും.

English Summary : Best hair care tips for long hair 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA