സൗന്ദര്യ സംരക്ഷണം ഇനി സിംപിൾ; ഓറഞ്ചിന്റെയും നേന്ത്രപ്പഴത്തിന്റെയും തൊലി മതി!

use-orange-and-banana-peels-for-glowing-skin
Image Credits : popcorner / Shutterstock.com
SHARE

ഓറഞ്ചിന്റെയും നേന്ത്രപ്പഴത്തിന്റെയും തൊലി എന്തു ചെയ്യും ? കളയും അല്ലേ ? എന്നാൽ സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യം ഉള്ളവരാണെങ്കിൽ അത് ഫലപ്രദമായി ഉപയോഗിക്കാം. കാരണം ചർമത്തിന്റെ നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇതു രണ്ടും. ഇവ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നു നോക്കാം.

∙ മുഖക്കുരു

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതിലേയ്ക്ക് കുറച്ച് റോസ് വാട്ടർ കൂടി ചേർത്ത് മുഖക്കുരുവും കറുത്ത പാടുകളുമുള്ള ഭാഗങ്ങളിൽ പുരട്ടാം. നല്ല മാറ്റം ഉണ്ടാകും.

∙ നാച്യുറൽ ബ്ലീച്ച്

പ്രകൃതിദത്തവും സുരക്ഷിതവുമായ രീതിയിൽ ബ്ലീച്ച് ചെയ്യാൻ ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് ഉപയോഗിക്കാം. മുഖ ചർമത്തിന് കേടുപാടുകൾ വരാതെ മുഖത്തിന്റെ തിളക്കം വർധിപ്പിക്കാൻ ഇത് സഹായകരമാണ്.

∙ കോശങ്ങളുടെ പുനരുജ്ജീവനം

മുഖത്തെ മൃതകോശങ്ങളെ നീക്കി, കോശങ്ങളുടെ പുനരുജ്ജീവനത്തിന് ഓറഞ്ച് പൊടി ഫെയ്സ് പാക് സഹായിക്കും. മൂന്നു ടേബിൾ സ്പൂൺ വരെ പൊടിച്ച ഓറഞ്ച് തൊലിയും രണ്ടു ടേബിൾ സ്പൂൺ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 

∙ ലിപ് ബാം

തുല്യ അളവിൽ ഓറഞ്ച് തൊലി പൊടിച്ചതും പഞ്ചസാരയും എടുക്കുക. ഇതിലേക്ക് പേസ്റ്റ് രൂപത്തിലാകുന്നതുവരെ ബദാം ഓയിൽ ചേർക്കാം. ശേഷം ഈ മിശ്രിതം വായുകടക്കാത്ത ഒരു പാത്രത്തിലാക്കി അടച്ച്, കുറഞ്ഞത് ആറു മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ലിപ് ബാം തയാറായി കഴിഞ്ഞു.

∙ വരണ്ട ചർമം

മൂന്നോ നാലോ ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് കുറച്ചു റോസ് വാട്ടറും തേനും ചേർത്ത് തയാറാക്കുന്ന ഫെയ്സ് പാക്കും മികച്ചതാണ്. മുഖത്ത് മാത്രമല്ല, ശരീരത്തിലും ഈ മിശ്രിതം പുരട്ടാം. 10 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ചർമത്തിന് തിളക്കത്തോടൊപ്പം നല്ല മൃദുത്വവും കൈവരും. വരണ്ട ചർമം ഉള്ളവർക്കും ഇതേറെ ഉപകാരപ്പെടും.

∙ മുഖക്കുരുവിന് വിട

പഴത്തൊലി കഷ്ണങ്ങളാക്കി അവയുടെ ഉൾഭാഗം മുഖക്കുരു ഉള്ള ഭാഗങ്ങളിൽ ഉരസുക. 10 മിനിറ്റിനുശേഷം കഴുകി കളയുക. ഇത് ദിവസത്തിൽ രണ്ടു തവണ വീതം ആവർത്തിക്കുക. മുഖക്കുരു കുറയും

∙ കണ്ണിനു ചുറ്റുമുള്ള കറുപ്പ്

രാത്രി കിടക്കും മുൻപ് കണ്ണിനു താഴെ പഴത്തൊലി കൊണ്ട് ഉരസുക. 30 മിനിറ്റിനുശേഷം മുഖം കഴുകി മോയ്ച്യൂറൈസർ പുരട്ടുക. ആഴ്ചയിൽ മൂന്നുതവണ ഇതാവർത്തിക്കുക.

∙ പാടുകൾ മാറാൻ

സ്ട്രെച്ച് മാർക്ക് മാറ്റാൻ പഴത്തൊലി ബെസ്റ്റാണ്. മുഖക്കുരു, മുറിപ്പാടുകൾ തുടങ്ങി സൗന്ദര്യത്തെ ബാധിക്കുന്ന ചർമത്തിലെ വിവിധങ്ങളായ പാടുകൾ മാറ്റുന്നതിനു പഴത്തൊലി ഉപയോഗിക്കാം. പാടുകളിൽ പഴത്തൊലിയുടെ ഉൾവശത്തെ പൾപ്പ് തേച്ചു പിടിപ്പിക്കുക. രാത്രി മുഴുവൻ  ആ ഭാഗത്തു സൂക്ഷിച്ചശേഷം രാവിലെ കഴുകിക്കളയുക. ഇത് ആവർത്തിക്കുക.

English Summary : Orange and Banan peel for skin care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA