ADVERTISEMENT

ചർമത്തിന്റെ മാത്രമല്ല തലമുടിയുടെ സംരക്ഷണത്തിനും അത്യുത്തമമാണ് കറ്റാർവാഴ. താരൻ, മുടി കൊഴിച്ചിൽ, വരൾച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് കറ്റാർവാഴ പരിഹാരമായി ഉപയോഗിക്കാനാവും. ഇതെങ്ങനെയെന്നു നോക്കാം.

∙ മുടി വളരാൻ

4 ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ടേബിൾ സ്പൂൺ ഉലുവപ്പൊടി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കുക. ഈ മിശ്രിതം ശിരോചർമത്തിലും മുടിയിലും തേച്ച് മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം തല കഴുകാം. മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച വേഗത്തിലാക്കാനും ഈ കൂട്ട് സഹായകരമാണ്.

∙ താരൻ അകറ്റാൻ

നാല് ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലും മൂന്ന് ടേബിൾ സ്പൂണ്‍ തൈരും മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യാം. താരന് ശമനമുണ്ടാകും. 

∙ വരൾച്ച തടയാൻ

നാല് ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലിലേക്ക് ഒരു ടേബിൾ സ്പൂൺ വീതം നെല്ലിക്ക ജ്യൂസും ഒലിവ് ഓയിലും ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 20 മിനിറ്റിനുശേഷം തല കഴുകാം. ശിരോചർമത്തിന്റെ വരൾച്ച തടയാനും മുടിക്ക് മൃദുത്വവും തിളക്കവും ലഭിക്കാന്‍ ഈ കൂട്ട് സഹായിക്കുന്നു. 

കറ്റാർവാഴ അലർജിയല്ല എന്നുറപ്പാക്കിയശേഷം ഈ കൂട്ടുകൾ പരീക്ഷിക്കുക.

English Summary : aloe vera for hair fall and dandruff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com